ഗുജറാത്തില്‍ 50 അടി ഉയരത്തില്‍ നിന്ന് ടവര്‍ റൈഡ് തകര്‍ന്ന് വീണ് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍: ഗുജറാത്തില്‍ 50 അടി ഉയരത്തില്‍ നിന്ന് ടവര്‍ റൈഡ് തകര്‍ന്ന് വീണ് രണ്ട് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്. നവസാരി ജില്ലയിലെ ബിലിമോറ ടൗണില്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം. സോമനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മൈതാനത്ത് നടന്ന മേളയില്‍ വന്‍ ജനാവലിയുണ്ടായിരുന്നു. മേളയുമായി ബന്ധപ്പെട്ടവരുടെ വീഴ്ച്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികമായ വിലയിരുത്തല്‍. റൈഡിന്റെ ഓപ്പറേറ്ററായ റുഷികേഷിന് അപകടത്തില്‍ ഗുരുതര പരിക്കുണ്ട്. അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലാണ്. സംഭവ സ്ഥലത്തുണ്ടായിരുന്ന ജനത്തെ ഉടന്‍ തന്നെ സുരക്ഷിതമായി പോലീസ് പുറത്തെത്തിച്ചു.

കൂടുതല്‍ ആളുകള്‍ റൈഡില്‍ ആ സമയത്ത് കയറാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നവസാരി കളക്ടര്‍ 9 അംഗ സംഘത്തെ ചുമതലപ്പെടുത്തി. അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് സംഭവത്തിന് ശേഷം ഉയരുന്നത്. 32 ആളുകളെ ഉള്‍കൊള്ളാനുള്ള സീറ്റുകളാണ് റൈഡിലുള്ളത്. അപകടം നടക്കുമ്പോള്‍ 8 പേരാണ് റൈഡിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കളക്ടര്‍ ഉത്തരവിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും : സജി...

0
ആലപ്പുഴ : പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും...

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...