തിമിര ശസ്ത്രക്രിയക്ക് പിന്നാലെ കാഴ്ച പൂർണമായും നഷ്ടമായത് ദമ്പതികൾ അടക്കം അഞ്ച് മുതിർന്ന പൌരന്മാർക്ക്

For full experience, Download our mobile application:
Get it on Google Play

നവി മുംബൈ : തിമിര ശസ്ത്രക്രിയ നടത്തിയത് അച്ഛനും മകനുമായ നേത്രരോഗ വിദഗ്ധർ. പിന്നാലെ കാഴ്ച പൂർണമായും നഷ്ടമായത് ദമ്പതികൾ അടക്കം അഞ്ച് മുതിർന്ന പൌരന്മാർക്ക്. മഹാരാഷ്ട്രയിലെ നവിമുംബൈയിലെ പോലീസാണ് രണ്ട് നേത്ര രോഗ വിദഗ്ധർക്കെതിരെ സംഭവത്തിൽ കേസ് എടുത്തു. തിമിര ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെ അണുബാധ ശക്തമാവുകയായിരുന്നു. പിന്നാലെ കാഴ്ച പൂർണമായും നഷ്ടമാവുകയായിരുന്നു. സിവിൽ സർജന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

87 വയസ് പ്രായമുള്ള സീനിയർ നേത്ര രോഗവിദഗ്ധനും മകനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 67കാരന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്ത് അന്വേഷണ ആരംഭിച്ചത്. മാർച്ച് മാസത്തിലാണ് തിമിര ശസ്ത്രക്രിയയ്ക്കായി 67കാരി ആശുപത്രിയിൽ എത്തിയത്. 2024 ഡിസംബറിന് ശേഷം നാല് പേർക്ക് ഇത്തരത്തിൽ തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെ കാഴ്ച നഷ്ടമായെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. അടുത്തിടെയാണ് കേസിൽ സിവിൽ സർജന്റെ റിപ്പോർട്ട് വാഷി പോലീസിന് അയച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...