25 വര്‍ഷത്തെ സേവനം ; അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ പദവി നല്‍കി സൈന്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സൈന്യത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ സെലക്ഷന്‍ ബോര്‍ഡിന്‍റെ തീരുമാനം പ്രതിരോധമന്ത്രാലയം അംഗീകരിച്ചു.

കോര്‍ ഓഫ് സിഗ്നല്‍സില്‍ നിന്നുള്ള ലെഫ്റ്റനന്‍റ് കേണല്‍ സംഗീത സര്‍ദാന, ഇഎംഇ കോറില്‍ നിന്നുള്ള ലെഫ്റ്റനന്‍റ് കേണല്‍ സോമിയ ആനന്ദ്, ലെഫ്റ്റനന്‍റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എഞ്ചിനിയേഴ്സില്‍ നിന്നുമുള്ള ലെഫ്റ്റനന്‍റ് കേണല്‍ റിനു ഖന്ന, ലെഫ്റ്റനന്‍റ് കേണല്‍ റിച്ച സാഗര്‍ എന്നിവരാണ് കേണലായി സ്ഥാനക്കയറ്റം ലഭിച്ചവര്‍.

കോർ ഓഫ് സിഗ്നൽസ്, കോർ ഓഫ് ഇലക്ട്രോണിക് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ് (ഇ.എം.ഇ), കോർ ഓഫ് എൻജിനിയേഴ്സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണൽ  പദവി നൽകുന്നത് ഇതാദ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...