പൗലോസ് മാർ പക്കോമിയോസ് ഓർമ്മപ്പെരുന്നാളിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന പൗലോസ് മാർ പക്കോമിയോസിന്റെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. തഴക്കര തെയോഭവൻ അരമനയിൽ ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാർ എപ്പിഫാനിയോസ് കൊടിയേറ്റ് നിർവഹിച്ചു. 27-നു രാവിലെ ഏഴിന് നടക്കുന്ന കുർബാനയ്ക്ക് ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ കാർമികത്വം വഹിക്കും. 2.30-ന് സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ ദൈവവിളി കോൺഫറൻസ്. 28-നു വൈകിട്ട് ആറിന് പക്കോമിയോസ് കാരുണ്യഭവനിൽ സ്നേഹസംഗമം. 29-നു വൈകിട്ട് 6.30-ന് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജാഗരണ പ്രാർഥന, 30-ന് രാവിലെ പത്തിന് മർത്തമറിയം സമാജം ധ്യാനം,

31-നു വൈകിട്ട് ആറിന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ കാർമികത്വത്തിൽ നമസ്കാരം, രാത്രി 7.30-ന് പൗലോസ് മാർ പക്കോമിയോസ് എക്സലൻസ് അവാർഡ് വിതരണം, തുടർന്ന്‌ പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ്‌. ഓഗസ്റ്റ് ഒന്നിനു രാവിലെ ഏഴിന് ഭദ്രാസന മെത്രാപ്പൊലീത്ത എബ്രഹാം മാർ എപ്പിഫാനിയോസിന്റെ കാർമികത്വത്തിൽ കുർബാന, ഉച്ചയ്ക്ക് രണ്ടിന് പെരുനാട് ബഥനി ആശ്രമത്തിലേക്ക്‌ മാർ പക്കോമിയോസ് സ്മൃതിയാത്ര എന്നിവ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...