64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരിൽ കൊടിയിറക്കം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരിൽ കൊടിയിറക്കം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. നടൻ മോഹൻലാൽ മുഖ്യാതിഥിയായി. സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിനന്ദിച്ചു. കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസര്‍കോട്ടെ സിയ ഫാത്തിമക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിലാണ് മന്ത്രി വി ശിവൻകുട്ടിയെ വേദിയിൽ വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിനന്ദിച്ചത്. യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട സിയ ഫാത്തിമക്ക് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എച്ച് എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.

വാസ്കു ലിറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ് സിയ ഫാത്തിമ. സംസ്കാരിക കേരളത്തിന്‍റെ തലസ്ഥാനമെന്ന് തൃശൂരിനെ വെറുതെ പറയുന്നതല്ലെന്നും ഈ നാട് കലോത്സവം നെഞ്ചേറ്റിയെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിഡി സതീശൻ പറഞ്ഞു. എന്നും ഓര്‍ത്തിരിക്കാൻ പറ്റുന്ന അനുഭവങ്ങളുടെ ഓര്‍മയാണ് കലോത്സവം സമ്മാനിക്കുന്നതെന്നും നമ്മുടെ എല്ലാ സ്വപ്നങ്ങളെയും യഥാര്‍ഥ്യമാക്കാൻ കരുത്തുള്ളവരാണ് ഈ കുട്ടികളെന്നും വിഡി സതീശൻ പറഞ്ഞു. ജര്‍മ്മനയിലേക്കോ ബ്രിട്ടണിലേക്കോ ഒന്നും പോകാതെ എല്ലാവരും ഇവിടെ തന്നെ ഉണ്ടാകണം. അത്തരത്തിൽ കുട്ടികള്‍ വിദേശത്തേക്ക് പോകുന്നതിൽ തങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അവരെ ഇവിടെ തന്നെ നിര്‍ത്തിയാൽ സംസ്ഥാനത്തെ എവിടെ എത്തിക്കാനാകുമെന്ന് നമുക്ക് അറിയാമെന്നും വിഡി സതീശൻ പറഞ്ഞു. കേരളം ഒരു വൃദ്ധസദനമായി മാറുമോയെന്ന ആശങ്കയുണ്ട്. അങ്ങനെയുണ്ടാകരുത്. കേരളത്തെ മാറ്റിയെടുക്കാൻ കഴിയുന്ന യുവത്വമാണ് ഇവിടെയുള്ളതെന്നും വിഡി സതീശൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി സമസ്ത നേതൃത്വം

0
മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെടലുമായി...

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ...

കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറി ഓടയിലേക്ക് ചരിഞ്ഞു

0
കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...