അടൂർ : പാർത്ഥസാരഥി ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിന്ന ഉത്സവത്തിന് കൊടിയിറക്കം.ഇന്നലെ വൈകിട്ട് 4 ന് കൊടിയറക്കിയശേഷം ആറാട്ടിനായി ഗജരാജൻ മൗട്ടത്ത് രാജേന്ദ്രൻ ഭഗവാന്റെ തിടമ്പ് മസ്തകത്തിലേക്ക് ഏറ്റുവാങ്ങി. പഞ്ചവാദ്യം, പഞ്ചാരിമേം, ശിങ്കാരിമേം എന്നിവയുടെ അകമ്പടിയോടെ കരുവാറ്റ വഴി ചേന്ദംപള്ളിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇറക്കി പ്രത്യേക പൂജ നടത്തി. തിരിച്ച് എം. സി റോഡ് വഴി എൻ.എസ്.എസ് ഓഫീസിന് മുൻവശത്തേയും പാർത്ഥസാരഥി ക്ഷേത്ര ജംഗ്ഷനിലേയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലെ ക്ഷേത്രക്കുളത്തിൽ തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഭഗവാന്റെ തിരുആറാട്ടു നടന്നു. ആറാട്ടിന് ശേഷം ഭഗവത് ചൈതന്യം അടങ്ങുന്ന ആറാട്ട് വിഗ്രഹം കുളക്കടവിൽ പ്രത്യേക പൂജ നടത്തിയ ശേഷം ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തി മൂലവിഗ്രഹത്തിലേക്ക് ദേവചൈതന്യം ആവാഹിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























