കോൺഗ്രസ് യൂണിറ്റ് കമ്മറ്റികൾക്ക് പതാകകൾ കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോൺഗ്രസ് പ്രവർത്തനത്തിന് നവശൈലിയുടെ ഭാഗമായി യൂണിറ്റ് കമ്മിറ്റി രൂപികരണത്തിന് ഔദ്യോഗികമായി ചർക്ക ആലേഖനം ചെയ്ത കോൺഗ്രസ്സ് പതാക കൈമാറി ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ തുടക്കം കുറിച്ചു.

നാളെ നാല് മണിയക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൈലപ്രായിൽ ജില്ലാതല പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായാണ് ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ട്രൈ ഔട്ട് പഞ്ചായത്തായ മൈലപ്രായിലെ മണ്ഡലം പ്രസിഡൻ്റ് മാത്യു തോമസിനും ഏട്ട് ബൂത്ത് പ്രസിഡൻ്റുമാർക്കും പതാക കൈമാറിയത്. നാളെ രാവിലെ എട്ട് മണിയ്ക്ക് പതാക ഉയത്തലും, യൂണിറ്റ് ഉദ്ഘാടനങ്ങളും നടക്കും. കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഉദ്ഘാടന വേദിയിൽ തിരക്കൊഴിവാക്കി ക്ഷണിക്കപ്പെട്ട എതാനം ഭാരവാഹികളെ മാത്രം ഉൾകൊള്ളിച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. .

മുൻ നിരയിൽ ബൂത്ത് ,യൂണിറ്റ് പ്രസിഡൻ്റുമാർക്ക് പിന്നിലായാണ് ചടങ്ങിന് പങ്കെടുക്കുന്ന നേതാക്കൾക്ക് ഇരിപ്പിടം ക്രമീകരിക്കുന്നത്. നാല് മണിയ്ക്ക് മൈലപ്രാ പുതുവേലിൽ ഷാജി ജോർജ്ജിൻ്റെ വസതിയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. ഡി.സി.സിയിൽ നടന്ന ചടങ്ങിൽ അഡ്വ. എ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്, സലിം പി. ചാക്കോ , എലിസബത്ത് അബു ,ഡോ .അജിത്മാ അയിരൂർ ,മാത്യു തോമസ് ,ജോഷ്വാ മാത്യു, ജെയിംസ് കീക്കരിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...