ഒമാനിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ അ‍ഞ്ചായി

For full experience, Download our mobile application:
Get it on Google Play

മസ്കത്ത് : ഒമാനിലെ മിന്നൽപ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മലയാളികളടക്കം മരിച്ചവരുടെ എണ്ണം അ‍ഞ്ചായി. ഒഴുക്കിൽ പെട്ട തൃത്താല സ്വദേശി റംലക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പ്രളയ ബാധിത പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ് ആന്റ് അംബുലൻസ് അതോറിറ്റിയുടെയും റോയൽ ഒമാൻ പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. പാലക്കാട് തൃത്താല സ്വദേശികളായ ലുബിഷാദിന്റെയും സുഹൃത്ത് യൂസഫിന്റെയും കുടുംബങ്ങൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ലുബിഷാദിന്റെ ഭാര്യ ഷംല, യൂസഫ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായ യൂസഫിന്റെ മാതാവ് റംലത്തിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഖൗല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

കഴിഞ്ഞ ദിവസം വാദി മആവിലിൽ മൂന്ന് പേർ മരിച്ചിരുന്നു. അസ്ഥിര കാലവസ്ഥ തുടരുന്ന സാഹചര്യത്തിൽ മുവസാലത്ത് പല സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. നാളെയും മഴ തുടരുമെന്നും ജാ​ഗ്രത പാലിക്കാനും ഔദ്യോ​ഗിക അപ്ഡേറ്റുകൾ തുടർച്ചയായി ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...