ഫ്ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണതില്‍ ദുരൂഹത : പോലീസ് ഫ്‌ളാറ്റ് ഉടമയെ ചോദ്യം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മറൈന്‍ ഡ്രൈവിനടുത്തുള്ള ഫ്ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണതില്‍ ദുരൂഹതയെന്ന് പോലീസ്. ഫ്ലാറ്റിലെ ആറാം നിലയില്‍ നിന്ന് കെട്ടിത്തൂക്കിയ സാരിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് അപകടം. അമ്പത്തഞ്ച് വയസ്സുള്ള തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി എന്ന സ്ത്രീയാണ് ഫ്ലാറ്റില്‍ നിന്ന് വീണ് പരിക്കേറ്റ നിലയില്‍ ആശുപത്രിയിലുള്ളത്. ഫ്ലാറ്റുടമയെ ചോദ്യം ചെയ്യുകയാണ് പോലീസ്.

ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെങ്കിലും പരിക്ക് ഗുരുതരമാണെന്ന് കണ്ട് ലേക്ക് ഷോറിലേക്ക് മാറ്റിയിരിക്കുകയാണ്. മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസണ്‍ എന്ന ഫ്ലാറ്റിലാണ് സംഭവമുണ്ടായത്. നാട്ടില്‍ പോയി വന്നിട്ട് പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്.

വീട്ടുജോലിക്കാരി ഫ്ലാറ്റിന്‍റെ ആറാം നിലയില്‍ നിന്ന് അബദ്ധത്തില്‍ വീണതല്ലെന്നും സാരികള്‍ കെട്ടിത്തൂക്കി ഊര്‍ന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കൂമ്പോഴാണ് അപകടമുണ്ടായതെന്നും പോലീസ് പറഞ്ഞു. ഫ്ലാറ്റുടമ ഇംതിയാസ് അഹമ്മദ്, ഫ്ലാറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

55 വയസ്സുള്ള കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദിന്‍റെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവര്‍ പത്ത് ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ചാടുന്ന സമയത്ത് ഇവര്‍ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പോലീസ് പറയുന്നു. ഇതുകൊണ്ടുതന്നെ, ആത്മഹത്യാശ്രമമോ അബദ്ധത്തില്‍ വീണതോ അല്ലെന്നാണ് പോലീസിന്‍റെ നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...