Wednesday, April 24, 2024 4:17 am

ചണ വിത്ത് എന്ന സൂപ്പര്‍ ഫുഡ് ; പ്രമേഹ രോഗികള്‍ക്കും ഉത്തമം

For full experience, Download our mobile application:
Get it on Google Play

ഈ നൂറ്റാണ്ടിലെ സൂപ്പര്‍ ഫുഡ് എന്നാണ് ചണ വിത്ത് അറിയപ്പെടുന്നത്. ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ ഉറവിടമായ ചണവിത്തുകള്‍ ലോകത്തിലേക്ക് തന്നെ ഏറ്റവും ആരോഗ്യപ്രദമായ വിത്തുകളിലൊന്നായാണ് കണക്കാക്കുന്നത്. കൊഴുപ്പു കലർന്ന എണ്ണ, അന്നജം, നാരുകൾ എന്നിവ ചണവിത്തില്‍ അടങ്ങിയിട്ടുണ്ട്. കായകൾക്കും നാരിനു വേണ്ടിയും അലങ്കാരച്ചെടിയായും വളർത്തുന്ന സസ്യമാണ് ചെറു ചണ. ലിനം ഉസിറ്റാറ്റിസ്സിമം എന്നാണ് ശാസ്ത്രനാമം. അതസി, അഗശി എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

വസ്ത്രങ്ങൾ, ചായം, കടലാസ്, ഔഷധങ്ങൾ, മത്സ്യബന്ധന വലകൾ, സോപ്പ് മുതലായവുടെ നിർമ്മാണത്തിന് ചെറുചണ ഉപയോഗിക്കുന്നു. ചെറുചണയുടെ നാരിൽ നിന്നാണ് ലിനൻ എന്ന തുണി നിർമ്മിക്കുന്നത്. ലോകത്താകമാനം ഫ്ലാക്സ്, ലിൻ സീഡ് എന്നീ പേരുകളിലാണ് ചെറുചണ അറിയപ്പെടുന്നത്. ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ചണ വിത്തിനുണ്ട്. ബ്രൗൺ നിറത്തിലും സ്വർണ നിറത്തിലുമുള്ള ചെറുചണ വിത്തുകളുണ്ട്. ഇവ വിത്തായും പൊടിച്ചും എണ്ണയാക്കിയും വിപണിയില്‍ ലഭ്യമാണ്. ഒമേഗ – 3 സമ്പുഷ്ടമായതിനാൽ ഫ്ലാക്സ് സീഡ് കൊളസ്ട്രോളിനെയും രക്തത്തിലെ പഞ്ചസാരയെയും തുലനം ചെയ്യുന്നു. ഇത് ദഹനവ്യവസ്ഥയെ സംരക്ഷിക്കുന്നു.

ഇത് ഈസ്ട്രജൻ ഹോർമോണിന്‍റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. എല്ലാ ദിവസവും 50 ഗ്രാം. ചണവിത്ത് കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിനാലും ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാലും ഡയറ്റ് പിന്തുടരുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ഫ്ലാക്സ് സീഡ്. ചണവിത്ത് കഴിക്കുമ്പോൾ വെള്ളം ധാരാളം കുടിക്കണം. പ്രമേഹ രോഗികൾക്കും നല്ലതാണ്. മുടി, ത്വക്ക്, കണ്ണ്, മൂത്രാശയരോഗങ്ങൾക്കും ചണവിത്തിന്‍റെ ഉപയോഗം ഗുണം ചെയ്യുന്നു. ധാന്യമാണെങ്കിലും ചണവിത്തു ഒരിക്കലും നേരിട്ട് കഴിക്കാറില്ല . വിത്തുകൾ പൊടിച്ചു പാനീയങ്ങളിലോ മറ്റു ആഹാര സാധനങ്ങളിലോ ചേർത്ത് കഴിക്കുകയാണ് പതിവ്. അല്ലെങ്കിൽ കുതിർത്തു അരച്ച് സ്മൂത്തി, ജ്യൂസ് എന്നിവയാക്കി കഴിക്കാം. ചണവിത് ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...