കമല്‍ഹാസന് ജന്മദിന ആശംസകളുമായി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കമല്‍ഹാസന് ജന്മദിന ആശംസകളുമായി എത്തുകയാണ് എല്ലാവരും. 67ന്റെ ചെറുപ്പത്തിലാണ് ഇന്ന് കമല്‍ഹാസൻ ജന്മദിനം ആഘോഷിക്കുന്നത്. താരങ്ങളും സാധാരണക്കാരുമെല്ലാം കമല്‍ഹാസന്റെ ഫോട്ടോകളും ഷെയര്‍ ചെയ്യുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും  കമല്‍ഹാസന് ആശംസകളുമായി എത്തി.

സന്തോഷകരമായ ജന്മദിന ആശംസകള്‍ പ്രിയപ്പെട്ട കമല്‍ഹാസൻ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും നിങ്ങൾ എന്നും കേരളത്തിനൊപ്പം നിന്നു. നമ്മുടെ സിനിമയ്‍ക്കും സംസ്‍കാരത്തിനും താങ്കള്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ജീവിതത്തിലും കരിയറിലും എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നുവെന്നും പിണറായി വിജയൻ എഴുതിയിരിക്കുന്നു.

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായി വിശേഷിപ്പിക്കപ്പെടുന്ന കലാകാരനാണ് കമല്‍ഹാസൻ. രാജ് കമൽ ഇന്റർനാഷണൽ എന്ന നിര്‍മാണകമ്പനിയും കമല്‍ഹാസന്റേതായിട്ടുണ്ട്. ഓസ്‍കര്‍ മത്സരത്തിനായി വിദേശ ഭാഷാ ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ കമല്‍ഹാസന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകനായും കമല്‍ഹാസൻ ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഒഴിവാക്കാനാകാത്ത പേരുകാരനാണ്.

മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ മുൻ നിര നായകനിരയിലേക്ക് ഉയരുകയായിരുന്നു കമല്‍ഹാസൻ എന്നര്‍ഥത്തില്‍ കേരളവും അഭിമാനിക്കുന്നു. ചെറുപ്പം മുതലേ തന്നെ മലയാള ചിത്രങ്ങളുമായി കമല്‍ഹാസനു ബന്ധപ്പെട്ടു. കമല്‍ഹാസൻ ആദ്യമായി മലയാള ചിത്രത്തില്‍ അഭിനയിച്ചത് ‘കണ്ണും കരളും’ ആണ്. ‘കന്യാകുമാരി’ എന്ന മലയാള ചിത്രത്തില്‍ നായകനായി മികവ് കാട്ടി. ‘വിഷ്‍ണുവിജയം’, മദനോത്സവം, ശ്രീദേവി, ‘അവള്‍ ഒരു തുടര്‍ക്കഥ’, മദനോത്സവം തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളില്‍ കമല്‍ഹാസൻ അഭിനയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....