ആലുവ : നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി വിചാരണ നടന്‍ ദിലീപിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ ജന്‍മനാടായ ആലുവയിലെങ്ങും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ഫോര്‍ റൈറ്റ്‌സ് ഓഫ് ദിലീപ് എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ പേരിലാണ് ഫ്‌ളക്‌സുകള്‍ ഉയര്‍ന്നത്. ദിലീപിന്റെ വീടിന് മുന്നിലും ഐക്യദാര്‍ഢ്യ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
സത്യം വിജയിക്കുന്നു, സത്യം മാത്രമേ വിജയിക്കു എന്ന് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ എഴുതിയിട്ടുമുണ്ട്. ദിലീപിനെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയില്‍ അംഗമാകാന്‍ രണ്ട് ഫോണ്‍ നമ്പറും ഈ ഫ്‌ളക്‌സുകളില്‍ കൊടുത്തിട്ടുണ്ട്. ആരാണ് ഈ സോഷ്യല്‍ മീഡിയാ കൂട്ടായ്മക്ക് പിന്നിലെന്ന് വ്യക്തമല്ല. ദിലീപിന്റെ ഫാന്‍സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ടവര്‍ ആണോ ഇത് ഉയര്‍ത്തിയതെന്നും വ്യക്തമല്ല.