കിലോയ്ക്ക് 3 രൂപ ; സെഞ്ച്വറിയടിച്ച തക്കാളിവില കുത്തനെ ഇടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

എടക്കര : തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം. കൊയ്തെടുത്താല്‍ നഷ്ടം ഇനിയും വര്‍ദ്ധിക്കുമെന്നതിനാല്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഗുണ്ടല്‍പേട്ടിലെ ഗ്രാമങ്ങളിലെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളിലാണ് തക്കാളി നശിപ്പിക്കുന്നത്. സൂര്യകാന്തി പൂക്കളും ചെണ്ടുമല്ലിയും നിറഞ്ഞ പൂന്തോട്ടങ്ങള്‍ക്കപ്പുറം പോയാല്‍, നശിച്ച തക്കാളിത്തോട്ടങ്ങള്‍ കാണാം.

ടൂറിസ്റ്റുകള്‍ക്ക് വേണമെങ്കില്‍ തക്കാളി പറിച്ചെടുക്കാം. ആരും തടയില്ല. പറിച്ചെടുത്ത് കൊണ്ടുപോകാനാണ് കര്‍ഷകര്‍ തന്നെ പറയുന്നത്. “ഒരു മാസം മുമ്പ് കിലോയ്ക്ക് 70 രൂപയും 80 രൂപയും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ 2 രൂപയും 3 രൂപയും ലഭിക്കുന്നു. കൃഷി ചെയ്ത വകയില്‍ തന്നെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിളവെടുപ്പ് നടത്തിയാല്‍, വേതനം നല്‍കുന്നതിലൂടെ നഷ്ടം ഇനിയും വര്‍ദ്ധിക്കും,” കര്‍ഷകര്‍ പറഞ്ഞു.

കഴിഞ്ഞ ബലി പെരുന്നാള്‍ സമയത്ത് വിപണിയില്‍ ഒരു കിലോ തക്കാളിയുടെ വില 100 രൂപയായിരുന്നു. നിലവില്‍ കടയില്‍ നിന്ന് തക്കാളി വാങ്ങുമ്പോള്‍ പരമാവധി വില 15 രൂപ വരെയാണ്. ഗുണ്ടല്‍പേട്ടിലെ ബീമന്‍ബിട്ട, കനൈഹളള, ബിച്ചനഹള്ള, കന്നേലു, ബേരമ്പടി, ഒങ്കളി തുടങ്ങിയ ഗ്രാമങ്ങളിലാണ് തക്കാളി കൃഷി കൂടുതലും നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...