പള്ളി വികാരി ചമഞ്ഞ് വീട്ടിലെത്തിയയാള്‍ വൃദ്ധയുടെ ഒരു പവന്റെ സ്വര്‍ണ വളയുമായി കടന്നു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : പള്ളി വികാരി ചമഞ്ഞ് വീട്ടിലെത്തിയയാള്‍ വൃദ്ധയുടെ ഒരു പവന്റെ സ്വര്‍ണ വളയുമായി കടന്നു. പറവൂര്‍ ഗലീലിയ പറയകാട്ടില്‍ മേരി ഫ്രാന്‍സിസിന്റെ വളയാണ് നഷ്ടപ്പെട്ടത്. മേരി ഫ്രാന്‍സിസ് മാത്രം വീട്ടിലുണ്ടായിരുന്ന സമയം പാന്റ്സും ഷര്‍ട്ടും ധരിച്ചെത്തിയ ഒരാള്‍ താന്‍ ഇറ്റലിയിലെ പള്ളി വികാരിയാണെന്ന് പരിചയപ്പെടുത്തി. വീടിന് ഐശ്വര്യമില്ലെന്നും മേരി ഫ്രാന്‍സിസിന് വളരെയധികം പ്രയാസങ്ങളുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഇത് മാറാന്‍ താന്‍ പ്രാര്‍ത്ഥന നടത്താമെന്ന് പറഞ്ഞ് മേരിയുടെ തലയില്‍ കൈ കൊണ്ട് ഉഴിഞ്ഞ ശേഷം കൈയില്‍ക്കിടന്ന വള ഊരിയെടുത്തു.

എന്തിനാണ് വള ഊരിയതെന്ന് ചോദിപ്പോള്‍ പ്രാര്‍ത്ഥനക്കാണെന്നും വൈകിട്ട് 5 മണിക്ക് തിരികെ നല്‍കാമെന്നും പറഞ്ഞ് ഇവിടെ നിന്ന് കടന്നുകളഞ്ഞു. വൈകിട്ട് ഇയാളെ കാണാതിരുന്നതിനെത്തുടര്‍ന്ന് മേരി ഫ്രാന്‍സിസ് പുന്നപ്ര സ്റ്റേഷനില്‍ പരാതി നല്‍കി. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...