ഉല്ലാസ യാത്രക്കിടയില്‍ ചെറുവിമാനം തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

യു.എസ് : ഫ്‌ളോറിഡയില്‍ ഉല്ലാസ യാത്രക്കിടയില്‍ ചെറുവിമാനം തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഫിസിയോ തെറപ്പിസ്റ്റ് പാമ്പാക്കുട പിറമാടം മേപ്പുറത്ത് (കിഴക്കേടത്ത്) ജോസഫ് ഐസക് (42) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 17ന് മക്കളായ ജോസ്ലിനും ജയ്‌സണും ഇവരുടെ അയല്‍വാസിയായ അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയില്‍ ഉള്ള വിമാനത്തില്‍ ഒപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

നാലുപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ചെറുവിമാനം പോലീസ് ഉദ്യോഗസ്ഥാനായിരുന്നു നിയന്ത്രിച്ചതെന്നാണ് വിവരം. വീടിനു സമീപത്തുള്ള മൈതാനത്തു നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. നിയന്ത്രണം വിട്ടു താഴെ വീണ വിമാനത്തിനു തീ പിടിച്ചതോടെ ജോസഫിനും മക്കള്‍ക്കും സാരമായി പൊള്ളലേറ്റു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനി വൈകിട്ടാണു ജോസഫ് മരണമടഞ്ഞത്.

മക്കള്‍ കഴിഞ്ഞ ദിവസം വീട്ടിലേക്കു മടങ്ങിയിരുന്നു. 2006 മുതല്‍ ജോസഫ് കുടുംബ സമേതം ഫ്‌ളോറിഡയിലാണ് താമസം. റിട്ട. ബിഡിഒ ഐസക്കിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ: വടകര മഴുവഞ്ചേരി പറമ്പത്ത് സ്റ്റെല്ല (ഫ്‌ളോറിഡയില്‍ നഴ്‌സ്). ഏക സഹോദരന്‍ ഏബ്രഹാമും കുടുംബസമേതം ന്യൂയോര്‍ക്കില്‍ ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...