Friday, April 19, 2024 3:04 pm

ഫ്ലൈറ്റ് റദ്ദാക്കൽ തുടർന്ന് ഗോ ഫസ്റ്റ് ; ജൂൺ 12 വരെയുള്ള സർവീസുകൾ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ദില്ലി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023 ജൂൺ 12 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ജൂൺ 9 വരെയായിരുന്നു ഗോ ഫസ്റ്റ് ഫ്ലൈറ്റ് റദ്ദാക്കിയത്.

Lok Sabha Elections 2024 - Kerala

മെയ് 3 മുതൽ ആണ് ആദ്യമായി ഗോ ഫസ്റ്റ് എയർലൈൻ ഫ്ലൈറ്റുകൾ റദ്ദാക്കിയത്. മൂന്ന് ദിവസത്തേക്ക് വിമാനങ്ങൾ റദ്ദാക്കാൻ പെട്ടെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെ കൂടുതൽ ദിവസത്തേക്ക് സർവ്വീസുകൾ റദ്ദാക്കിയിരുന്നു.

എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതമാക്കിയാതായി കമ്പനി സിഇഒ കൗശിക് ഖോന നേരത്തെ വ്യക്തമാക്കിയിരുന്നു. 5,000ത്തിലധികം പേരാണ് ഗോ ഫസ്റ്റിൽ ജോലി ചെയ്യുന്നത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ, യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കൾക്കെതിരെ ഡെലവെയറിലെ ഫെഡറൽ കോടതിയിൽ ഒരു പരാതി ഫയൽ ചെയ്തിരുന്നു.

ജെറ്റ് എയർവേസി’നു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ‘ഗോ ഫസ്റ്റ്’. മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള വേനൽക്കാല ഷെഡ്യൂളിൽ ‘ഗോ ഫസ്റ്റ്’ പ്രതിവാരം 1,538 വിമാനങ്ങൾ സർവിസ് നടത്തേണ്ടതായിരുന്നു. പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗോ ഫസ്റ്റിന്റെ സീനിയർ എക്‌സിക്യൂട്ടീവുകൾ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയുടെ ഉദ്യോഗസ്ഥരുമായി അതിന്റെ പുനരുജ്ജീവന പദ്ധതികൾ ചർച്ച ചെയ്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമിത കീടനാശിനി : എവറസ്റ്റ് കമ്പനിയുടെ കറി മസാല തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് സിംഗപ്പൂർ

0
സിംഗപ്പൂർ : അനുവദനീയമായ അളവിലധികം കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുർന്ന് ഇന്ത്യയിൽ...

ട്വന്റി-20 പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദനം

0
കൊച്ചി: എറണാകുളം വാഴക്കുളത്ത് ട്വന്റി-20 പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിച്ചതായി പരാതി....

അന്വേഷണം, കേന്ദ്ര ഏജന്‍സികള്‍ എന്നൊന്നും പറഞ്ഞ് ഞങ്ങളെ വിരട്ടാൻ നോക്കണ്ട’ ; രാഹുൽ...

0
കോഴിക്കോട് : എപ്പോഴും കോണ്‍ഗ്രസിനെയും തന്നെയും മാത്രം വിമർശിക്കുന്നു എന്ന രാഹുല്‍...

പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ മരിച്ചനിലയില്‍

0
കൊച്ചി: ജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ കെ.ജി....