ഭിന്നശേഷി കുട്ടികൾക്കായി വിമാനയാത്ര – ജനുവരി 12 തിങ്കളാഴ്ച രാവിലെ കൊച്ചിയില്‍ നിന്ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമഗ്രശിക്ഷാ കേരള പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ബിആർസി ഭിന്നശേഷി കുട്ടികൾക്കായി ‘സഫലമീയാത്ര’ എന്ന പേരിൽ ഒരു വിമാനയാത്ര സംഘടിപ്പിക്കുന്നു. വിവിധ ഭിന്നശേഷി (CWSN) വിഭാഗത്തിൽപ്പെട്ട കുട്ടികളും മൂന്ന് രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന 27 അംഗ സംഘമാണ് യാത്ര ചെയ്യുന്നത് ‘കുട്ടികൾക്ക് ആത്മവിശ്വാസവും മനോധൈര്യവും നൽകുന്നതിനായി സംഘടിപ്പിക്കുന്ന ഈ യാത്ര 2026 ജനുവരി 12 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്നും ആരംഭിച്ച് 10.50 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്നു.

ഇതിന്റെ ഭാഗമായി കുട്ടികൾക്ക് യാത്രാ മംഗളങ്ങൾ നേരുന്ന ചടങ്ങ് ജനുവരി 9 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിക്ക് മാരാമൺ മർത്തോമ്മാ റിട്രീറ്റ് സെന്ററിൽ വെച്ച് നടത്തും. യോഗത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണ‌ൻ മുഖ്യാതിഥി ആയിരിക്കും. മുൻ എം.എല്‍.എ രാജു എബ്രഹാം, കോഴഞ്ചേരി പഞ്ചയത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ, വിദ്യാഭ്യാസ ജില്ലാ ഉപഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, സമഗ്രശിക്ഷാ കേരള ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർമാർ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർമാർ എന്നിവർ പങ്കെടുക്കും.

പന്ത്രണ്ടാം തീയതി തിരുവനന്തപുരം വിമാനത്താവളത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്, എസ്.എസ്.കെ പ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, സമഗ്രശിക്ഷാ കേരള ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർമാർ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർമാർ എന്നിവർ പങ്കെടുക്കും.  കുട്ടികൾക്കായി ഈ യാത്ര സ്പോൺസർ ചെയ്യുന്നത് ലോക കേരളസഭാ അംഗം ജയിംസ് ചക്കാട്ടും, യാത്ര കോർഡിനേറ്റ് ചെയ്യുന്നത് പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ജോർജ് വർഗീസും ആണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...