140 പേരുടെ വിമാന യാത്ര ഒരു എലി കാരണം മൂന്ന് മണിക്കൂർ വൈകി

For full experience, Download our mobile application:
Get it on Google Play

കാൺപൂർ: ഇന്ന് 140 പേരുടെ വിമാന യാത്ര ഒരു എലി കാരണം മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്‍റെ വിമാനമാണ് വൈകിയത്. വിമാനത്തിനുള്ളിൽ ഒരു എലിയെ കണ്ടതിനെ തുടർന്നാണിത്. ഉച്ചയ്ക്ക് ശേഷം 2:55-ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ യാത്രക്കാരെല്ലാം കയറി. അതിനു ശേഷമാണ് വിമാനത്തിനുള്ളിൽ ഒരു എലി ഓടി നടക്കുന്നത് ഒരു യാത്രക്കാരന്‍റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ യാത്രക്കാരൻ വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി.

എലിയെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം തിരച്ചിൽ തുടർന്നു. വൈകീട്ട് 4.10 ന് ദില്ലിയിൽ എത്തേണ്ടതായിരുന്നു ഇൻഡിഗോ വിമാനം. എന്നാൽ സന്ധ്യയ്ക്ക് 6.03 ന് മാത്രമാണ് കാൺപൂരിൽ നിന്ന് വിമാനം പുറപ്പെട്ടത്. രാത്രി 7.16-ന് വിമാനം ദില്ലിയിൽ എത്തി. വിമാനത്തിൽ എലിയെ കണ്ടെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായി യാത്രക്കാരെ പുറത്തിറക്കിയെന്നും വിമാനത്താവളത്തിന്റെ മീഡിയ ഇൻ ചാർജ് വിവേക് ​​സിങ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...