കനാൽ റോഡ് പൊട്ടിപൊളിഞ്ഞു കുണ്ടും കുഴിയുമായിട്ടും അധികൃത‌ർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : ഏഴംകുളം ദേവീക്ഷേത്രത്തിനു സമീപത്തു പാലത്തിന്റെ അടുത്ത് നിന്നും ആരംഭിക്കുന്ന കനാൽ റോഡ് പൊട്ടിപൊളിഞ്ഞു കുണ്ടും കുഴിയുമായിട്ടും അധികൃത‌ർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. കനാലിലേക്ക് സംരക്ഷണ വേലികളോ ഭിത്തികളോ ഇല്ല. പതിറ്റാണ്ടുകളായി തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കനാൽ റോഡുകളുടെ വികസനം ചർച്ചയാകാറുണ്ടെങ്കിലും ഇത് വരെയും കനാൽ റോഡ് നവീകരണം എങ്ങുമെത്തിയിട്ടില്ല. ഏഴംകുളം തെക്ക് പ്രദേശത്തേക്ക് ക്ഷേത്രഭാഗത്ത് നിന്നുള്ള പ്രധാന റോഡ് കൂടിയാണിത്.

നിയന്ത്രണം വിട്ട് വാഹനങ്ങൾ കനാലിൽ വീണ സംഭവവും ഉണ്ടായിട്ടുണ്ട്.  പാലംനിർമ്മാണം നടന്നപ്പോൾ സാമാന്തര പാതയായി സഞ്ചാരത്തിനു ഉപയോഗിച്ചതും ഈ പൊട്ടിപ്പൊളിഞ്ഞ റോഡാണ്. കെ.പി റോഡിൽ നിന്നും ഉടയാൻമുറ്റം നാഗരാജാ ക്ഷേത്രത്തിലേക്കും കെ.ഐ.പി കനാൽ ഷട്ടർ ഭാഗത്തേക്കും എത്തിച്ചേരുന്ന കനാൽ റോഡും തകർന്നിട്ട് നാളുകളായി. ഈ റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ടും ഗതാഗത തടസവുമാണ്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് ഇത് മൂലം നേരിടുന്നത്. നിരവധി തവണ എം.എൽ.എ യുൾപ്പടെയുള്ള അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ കനാൽ റോഡ് വികസനം ചർച്ച വിഷയമായി വീണ്ടും മാറുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...