ഡല്‍ഹി : വന്ദേഭാരത് മിഷന്റെ ഭാഗമായി ലണ്ടനില്‍ നിന്നുളള വിമാന സര്‍വ്വീസ് ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്ക് ലണ്ടനില്‍ നിന്ന് തിരിക്കുന്ന വിമാനം നാളെ പുലര്‍ച്ചെ ഒന്നരയ്ക്ക് മുംബൈയിലെത്തും. ഇന്നലെ പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന കുവൈറ്റ് ഹൈദരാബാദ് വിമാനം ഇന്ന് പുറപ്പെടും. ബംഗ്ലാദേശിലെ ധാക്കയില്‍ നിന്ന് ഒരു വിമാനം കൂടി ഇന്ന് ഡല്‍ഹിയ്ക്ക് വരും. മലേഷ്യയിലെ ക്വാലാലംപുരില്‍ നിന്നും വിമാനം മുംബൈയില്‍ എത്തുന്നുണ്ട്.
അമേരിക്കയില്‍ ലോക്ക്ഡൗണില്‍ കുടുങ്ങിക്കിടക്കുന്നവരെ മടക്കിക്കൊണ്ടു വരാനുള്ള ആദ്യ വിമാനം ഇന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇറങ്ങും. നാളെ ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നോടെ വിമാനം ഇന്ത്യയിലേയ്ക്ക് തിരിക്കും. അതേസമയം അമേരിക്കയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ബെംഗളൂരുവിലേക്ക് ഒരു വിമാന സര്‍വ്വീസ് വേണമെന്ന ആവശ്യം ശക്തമാണ്. നിലവില്‍ മുംബൈ, ഡല്‍ഹി, ഹൈദരാബാദ് സ്ഥലങ്ങളിലേക്കാണ് അമേരിക്കയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നടത്തുന്നത്.