ഒരുക്കങ്ങള്‍ പൂര്‍ത്തിയായി… അബുദബിയില്‍ നിന്ന് 177 പേരുമായി എയര്‍ ഇന്ത്യയുടെ വിമാനം അല്‍പസമയത്തിനകം പുറപ്പെടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അബുദബിയില്‍ നിന്ന് 177 പേരുമായി എയര്‍ ഇന്ത്യയുടെ വിമാനം അല്‍പ സമയത്തിനകം പുറപ്പെടും. ആരോഗ്യ പരിശോധനയ്ക്ക് ശേഷം ബോര്‍ഡിങ് പാസുകള്‍ നല്‍കിത്തുടങ്ങി. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ നിന്ന് കരിപ്പൂരേക്കുള്ള വിമാനവും ഉടന്‍ പറന്നുയര്‍ന്നുയരും.  189 പേരാണ് ദുബായില്‍ നിന്ന് ഇന്ന് നാട്ടിലെത്തുക. കൊച്ചിയിലും കരിപ്പൂരുമായി വന്നിറങ്ങുന്ന ഇവരെ ഏഴുദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കും. പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തുന്നവരെ വീടുകളിലേക്ക് വിടുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രവുമായി ധാരണയിലെത്തിയെന്നും ചീഫ് സെക്രട്ടറി നേരത്തേ വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രവാസികള്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ ബന്ധുക്കള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഡി.ജി.പി. നിരീക്ഷണത്തിനായി വീടുകളിലേക്ക് അയയ്ക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാന്‍ മാത്രം ഒരു ബന്ധുവിന് പ്രവേശനാനുമതി നല്‍കും. അവര്‍ എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളും പാലിക്കേണ്ടതാണ്. ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥരല്ലാതെ മറ്റാരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കണണമെന്നും ഡി.ജി.പി. നിര്‍ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...