കരിപ്പൂര്‍ : കനത്ത മഴെയ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ തിരിച്ചുവിട്ടു. തിങ്കളാഴ്ച വൈകീട്ട് 6.30ന് റാസല്‍ഖൈമയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ്, 6.50ന് ദുബൈയില്‍ നിന്നുള്ള സ്പൈസ്ജെറ്റ് എന്നിവ കൊച്ചിയിലേക്കാണ് തിരിച്ചുവിട്ടത്. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം പിന്നീട് രാത്രി 8.30ന് തിരിച്ചെത്തി.
തുടര്‍ന്ന് രാത്രി 9.45ന് 180 യാത്രക്കാരുമായി റാസല്‍ഖൈമയിലേക്ക് മടങ്ങി. സ്പൈസ്ജെറ്റ് വിമാനം കൊച്ചിയില്‍ യാത്ര അവസാനിപ്പിച്ചു. ഇൗ വിമാനത്തിലുണ്ടായിരുന്ന 98 യാത്രക്കാരെ റോഡ് മാര്‍ഗം കോഴിക്കോെട്ടത്തിച്ചു. സ്പൈസ്ജെറ്റ് വിമാനം പിന്നീട് ദുബൈയിലേക്ക് മടങ്ങേണ്ടതായിരുന്നു. ഇതിനായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തി, രാത്രി 10.45ന് 140 യാത്രക്കാരുമായി മടങ്ങി.