മുംബൈ: റദ്ദാക്കപ്പെട്ട വിമാന സര്‍വീസുകളുടെ ടിക്കറ്റ് പണം യാത്രക്കാര്‍ക്ക് തിരികെ നല്‍കില്ലെന്ന് വിമാനക്കമ്പിനികള്‍. മറ്റ് ചാര്‍ജുകള്‍ ഈടാക്കാതെ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിനല്‍കാമെന്ന് കമ്പിനികള്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത് ഏപ്രില്‍ 14 വരെ ആയിരുന്നതിനാല്‍ ഇതിനുശേഷം വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനാല്‍ ടിക്കറ്റ് ബുക്കിങ് നടത്തിയിരുന്നു. അതേസമയം മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ അന്നുവരെയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കപ്പെട്ടു. അതിനാലാണ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ സംബന്ധിച്ച് വിമാന കമ്പിനികള്‍ തീരുമാനം അറിയിച്ചിരിക്കുന്നത്. റീബുക്കിംഗ് സമയത്ത് നിരക്കില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് നല്‍കേണ്ടിവരുമെന്ന് ചില കമ്പിനികള്‍ അറിയിച്ചു.
പണം മടക്കി നല്‍കില്ല ; മറ്റൊരു ദിവസത്തേയ്ക്കു ടിക്കറ്റ് നല്‍കാം : വിമാന കമ്പിനികള്‍
RECENT NEWS
Advertisment