അരുവാപ്പുലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം പടപ്പയ്ക്കല്‍ എന്ന സ്ഥലത്ത്  വീട്ടിൽ സൂക്ഷിച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും കോന്നി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ പിടികൂടി.  ചെമ്പിലാക്കൽ വീട്ടിൽ അനീഷ് പിള്ള സി ആർ(34)ന്റെ വീട്ടിൽ നിന്നുമാണ് എക്സൈസ് കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്‌. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയിൽ നടത്തിയ പരിശോധനയ്ക്കിടയിൽ സംഘം വരുന്നത് കണ്ട് പ്രതി വീട്ടിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ പ്രതിയെ പിടികൂടുവാൻ സാധിച്ചില്ലെന്ന് എക്സൈസ് അറിയിച്ചു. ഇയാളുടെ വീട്ടിൽ നിന്ന് അൻപത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും സംഘം പിടിച്ചെടുത്തു. ഇയാൾക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. രക്ഷപെട്ട പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് എക്സൈസ് ഇൻസ്പക്ടർ ജി പ്രശാന്ത് അറിയിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രേം ശ്രീധർ, ആസിഫ് സലീം, ഷെഹിൻ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര ലഹരിക്കേസ് : അധ്യാപിക കീർത്തനയ്ക്ക് ജാമ്യം

0
കൊച്ചി: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക്...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

തിരുവോണ സദ്യയെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

0
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്...

വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ് മലയാലപ്പുഴ യൂണിറ്റ് ഒൻപതാമത് വാർഷികവും...

0
മലയാലപ്പുഴ : വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ്...