കനത്ത മഴയില്‍ കോഴിക്കോട് രണ്ടുമരണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് രണ്ടുമരണം. എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂരില്‍ വിദ്യാര്‍ഥിയായ മുഹമ്മദ് മിര്‍ഷാദ് (13) എന്നിവരാണ് മരിച്ചത്. മിര്‍ഷാദ് മദ്രസ വിട്ട് സൈക്കിളില്‍ പോകുമ്പോള്‍ വലിയപറമ്പ് കുളത്തില്‍ തെന്നിവീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എടച്ചേരി ആലിശേരിയില്‍ പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് അഭിലാഷ് മരിച്ചത്.

പായലും ചെളിയും നിറഞ്ഞ കുളത്തില്‍ അഭിലാഷിനെ കാണാതാവുകയായിരുന്നു. എടച്ചേരി പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് നാദാപുരം അഗ്‌നിരക്ഷ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ സുജേഷ് കുമാര്‍ ഷമേജ് കുമാര്‍ ടി വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാദാപുരം പേരാമ്പ്ര സ്‌ക്യൂബ ടീം നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്‌ക്യൂബ ടീമംഗങ്ങളായ സുകേഷ് കെ ബി, സത്യനാഥ് പി ആര്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക്...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....