കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തം ; സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി. ദുരന്ത ഭൂമി പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അനാസ്ഥ ഇനിയും കണ്ടുനില്‍ക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. പുനരവധിവാസ പ്രവർത്തനങ്ങൾ കാര്യക്ഷമല്ലെന്ന് കാണിച്ച് ദുരന്തബാധിതർ സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ. ദുരന്ത ഭൂമി പഴയ നിലയിലാക്കാനായി കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ലെന്ന് വിലയിരുത്തിയ കോടതി മൂന്ന് ചോദ്യങ്ങളും സര്‍ക്കാരിനോടായി ആരാഞ്ഞു. ദുരന്തഭൂമി പഴയ നിലയിലാക്കാന്‍ ഇതുവരെ എന്തുചെയ്തുവെന്നും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളുടെ പുനരധിവാസത്തിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും ഭൂമി പഴയനിലയിലാക്കാന്‍ കഴിയില്ലെങ്കില്‍ എന്തുചെയ്യാന്‍ സാധിക്കുമെന്നുമാണ് കോടതിയുടെ ചോദ്യം.

അങ്ങിങ്ങ് ചില പുനരവധിവാസ പ്രവർത്തനങ്ങൾ നടത്തിയതൊഴിച്ചാൽ മറ്റൊന്നും സർക്കാർ ചെയ്തിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ദുരന്തഭൂമി പഴയ നിലയിലാക്കാനായി സർക്കാർ ഒന്നും ചെയ്യുന്നില്ല. പലവട്ടം സർക്കാരിന്റെ വിശദീകരണം തേടിയിട്ടും കൃത്യമായ മറുപടിയില്ല. ഈ അനാസ്ഥ ഇനിയും കണ്ട് നിൽക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.കേസിൽ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേർത്തു. കേസ് ജൂലൈ 27ന് വീണ്ടും പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...