സംസ്ഥാനത്തേക്ക് പന്നികളെ കൊണ്ടുവരുന്നതിന് താത്കാലിക വിലക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പന്നികളെ ബാധിക്കുന്ന ആഫ്രിക്കന്‍ സൈ്വന്‍ ഫീവറിനെതിരെ മുന്‍കരുതലുമായി സംസ്ഥാനം. പന്നികളേയും പന്നി മാംസവും സംസ്ഥാനത്തേക്ക് കൊണ്ട് വരുന്നത് താല്‍ക്കാലികമായി തടഞ്ഞു. കേരളത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. എന്നാല്‍ സംസ്ഥാനത്തിനകത്തെ പന്നികളെ വളര്‍ത്തുന്നിതിലോ അടുത്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിലോ വിലക്കില്ല. ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ ബീഹാറിലുള്‍പ്പെടെ പന്നികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃഗ സംരക്ഷണ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്.

രോഗം മനുഷ്യരിലേക്കോ മറ്റു ജീവികളിലേക്കോ പകരുന്നതല്ല. എന്നാല്‍ പന്നികളില്‍ രോഗം അതിവേഗം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പന്നികളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ നടപടി. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

ഇടുക്കിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

0
ഇടുക്കി: ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ...