കാറ്റില്‍ തെങ്ങ് ദേഹത്ത് വീണ് വിദ്യാര്‍ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഉപ്പള: കാറ്റില്‍ തെങ്ങ് ദേഹത്ത് വീണ് വിദ്യാര്‍ഥി മരിച്ചു. ഡൈജി വേള്‍ഡ് ചാനല്‍ റിപ്പോട്ടര്‍ ചേവാര്‍ കൊന്തളക്കാട്ടെ സ്‌റ്റീഫന്‍ ക്രാസ്‌റ്റ – അനിത ദമ്പതികളുടെ മകന്‍ ഷോണ്‍ ആറോണ്‍ ക്രാസ്‌റ്റ (13) യാണ്‌ മരിച്ചത്‌. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുപറമ്പിലാണ്‌ അപകടം സംഭവിച്ചത്. അച്ഛനൊപ്പം തൊട്ടടുത്തുള്ള കവുങ്ങിന്‍തോട്ടത്തിലേക്ക്‌ പോകുമ്പോള്‍ പെട്ടെന്നുണ്ടായ ശക്തമായ കാറ്റില്‍ പറമ്പിലെ തെങ്ങുകള്‍ പൊട്ടിവീഴുകയായിരുന്നു.

ഷോണിനെ കാണാതെ വന്നതോടെ തിരച്ചില്‍ നടത്തിയപ്പോള്‍ പൊട്ടിവീണ തെങ്ങുകള്‍ക്കടിയില്‍ കിടക്കുന്നതാണ്‌ കണ്ടത്‌. നാട്ടുകാരുടെ സഹായത്തോടെ തെങ്ങുകള്‍ മാറ്റി കുട്ടിയെ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗ്ളൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ഞായറാഴ്‌ച വൈകീട്ട്‌ നാലിന്‌ ചേവാര്‍ ക്രിസ്‌തുരാജ ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടത്തും. കയ്യാര്‍ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌. സഹോദരി: സോണല്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...