കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍നിന്നു 10.5 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ എറണാകുളം ജില്ലാ കളക്ടറേറ്റ് ജീവനക്കാരന് അറസ്റ്റില്‍. എറണാകുളം സിവില്‍ സ്റ്റേഷനിലെ സെക്ഷന്‍ ഓഫീസറായിരുന്ന വിഷ്ണു പ്രസാദിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണു കേസ്.
പ്രാഥമിക അന്വേഷണത്തിനുശേഷമാണു വിഷ്ണു പ്രസാദിനെ അറസ്റ്റ് ചെയ്തത്. ഇയാളെ നേരത്തെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം.എം. അന്‍വറാണ് പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ പണം തട്ടിയത്. അന്‍വറും സഹായി മഹേഷും ഒളിവിലാണെന്നു പോലീസ് പറഞ്ഞു.