സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ കരട് കുറ്റപത്രം തയ്യാറായതായി ഐജി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ കരട് കുറ്റപത്രം തയ്യാറായതായി ഐജി വിജയ് സാഖറെ അറിയിച്ചു. അന്വേഷണം അവസാനിച്ചു. സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം നല്‍കുമെന്നും ഐജി പറഞ്ഞു. എറണാകുളം കളക്ട്രേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കായിരുന്ന വിഷ്ണുപ്രസാദ് മാത്രം പ്രതിയായ രണ്ടാം കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട ആദ്യ കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയായി. കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ പോലീസിനെതിരെ ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കുറ്റപത്രം തയ്യാറായതായി ഐജി വിജയ് സാഖറെ അറിയിച്ചിരിക്കുന്നത്.

സിപിഎം തൃക്കാക്കര ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന എ.എം.അന്‍വര്‍, എന്‍.എന്‍.നിധിന്‍, കളക്ട്രേറ്റ് ഉദ്യോഗസ്ഥനായ വിഷ്ണു പ്രസാദ് തുടങ്ങി ഏഴുപേരാണ് പ്രതികള്‍. പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നും 28 ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് ആദ്യ കേസ്. 68 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് വിഷ്ണു പ്രസാദിനെതിരെ രണ്ടാമതൊരു കേസ് രജിസ്റ്റര്‍ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...