റാ​ന്നി മ​ക്ക​പ്പു​ഴ​യി​ലെ വെ​റ്റ​റി​ന​റി ഉ​പ​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ മ​ക്ക​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​റ്റ​ന​റി ഉ​പ​കേ​ന്ദ്ര​മാ​ണ് അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. 1992 ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​ണ് ഇത്. തു​ട​ക്ക​ത്തി​ൽ കാ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും സ​മീ​പ​കാ​ല​ത്ത് ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​കയായിരുന്നു.

ഉ​പ​കേ​ന്ദ്ര​ത്തി​ന്റെ  സ​ഹാ​യം നൂ​റു ക​ണ​ക്കി​നു ക്ഷീ​ര​ക​ർ​ഷ​ക​രി​ലെ​ത്തു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത കുറഞ്ഞ വെ​റ്റ​റി​ന​റി ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ പു​ന​ർ വി​ന്യസി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ക്ക​പ്പു​ഴ ഉപകേന്ദ്രവും അ​ട​ച്ചു​പൂ​ട്ട​ൽ പ​ട്ടി​ക​യി​ൽ​പെ​ട്ട​താ​യാ​ണ് സൂ​ച​ന. നി​ല​വി​ൽ പ്ര​തി​മാ​സം 25ൽ ​കു​റ​യാ​തെ ക​ർ​ഷ​ക​ർ ഈ ​ഉ​പ​കേ​ന്ദ്ര​ത്തി​ന്റെ സ​ഹാ​യ​ത്താ​ൽ പശു​ക്ക​ൾ​ക്ക് കു​ത്തി​വെപ്പ് എടു​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി എ​ക്സ്റ്റന്‍ഷ​ൻ വ​ർ​ക്കു​ക​ളും ന​ട​ക്കു​ന്നു​ണ്ട്. ര​ണ്ട് ജീവനക്കാരാണ് കേ​ന്ദ്ര​ത്തി​ലു​ള്ള​ത്. മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി പുതിയ ക്ഷീ​ര​ക​ർ​ഷ​ക​ര്‍ കട​ന്നു​വ​ന്നി​ട്ടു​ണ്ട് എന്നതും ഈ സ്ഥാപനം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മക്കപ്പുഴ ഉ​പ​കേ​ന്ദ്ര​ത്തി​ന്റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ, പ്ലാ​ച്ചേ​രി, ചേ​ത്ത​യ്ക്ക​ൽ, ഇ​ട​മ​ണ്‍, ഇ​ട​മു​റി, മ​ന്ദ​മ​രു​തി തു​ട​ങ്ങി​യ പ്രദേശ​ങ്ങ​ളി​ലെ നാ​ട്ടു​കാ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് മ​ക്ക​പ്പു​ഴ ഉ​പ​കേ​ന്ദ്രം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...