തോളൊപ്പം വെള്ളത്തില്‍ നിന്നു കൊണ്ട് പ്രളയ റിപ്പോര്‍ട്ടിംഗ് ; റിപ്പോര്‍ട്ടറെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബിപർജോയ് ചുഴലിക്കാറ്റിനെ കുറിച്ചുള്ള വ്യത്യസ്തമായ റിപ്പോര്‍ട്ടിനു ശേഷം ഡല്‍ഹിയിലെ പ്രളയ റിപ്പോര്‍ട്ടിംഗാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തോളൊപ്പം വെള്ളത്തില്‍ നിന്നു കൊണ്ടാണ് കനത്ത മഴയ്‌ക്കിടയിൽ ഡൽഹിയിലെ ലാൽ ക്വിലയ്‌ക്ക് സമീപമുള്ള റോഡിന്‍റെ ശോച്യാവസ്ഥ വിലയിരുത്താൻ ശ്രമിക്കുന്നത്.’പീക്ക് ലെവൽ ജേർണലിസം’ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഡൽഹിയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ചാനലിലെ കൂടുതൽ റിപ്പോർട്ടർമാർ വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകളിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതും വീഡിയോയില്‍ കാണാം. മാധ്യമപ്രവര്‍ത്തകരുടെ ധീരതയെ അഭിനന്ദിച്ച നെറ്റിസണ്‍സ് ഇവര്‍ക്ക് ഗോയങ്കെ അവാര്‍ഡ് കൊടുക്കണമെന്നും അഭിപ്രായപ്പെട്ടു.

ഡൽഹിയിൽ പെയ്ത കനത്ത മഴ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതോടെ ഡൽഹി ട്രാഫിക് പോലീസ് വിവിധ സ്ഥലങ്ങളിൽ ഗതാഗത ജാഗ്രതാ നിർദേശം നൽകി. റോഡുകൾ കുത്തിയൊഴുകുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്ത സംഭവങ്ങൾ ദുരിതത്തിന് കാരണമായിട്ടുണ്ട്. ഇന്ത്യാ ഗേറ്റിന് സമീപമുള്ള പ്രദേശങ്ങൾ, പ്രഗതി മൈതാനം, യമുനയ്ക്ക് സമീപമുള്ള താഴ്ന്ന പ്രദേശങ്ങൾ എന്നിവ ബാധിത പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. യമുന നദിയിലെ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് നിരവധി പ്രദേശങ്ങളെയാണ് സാരമായി ബാധിച്ചത്. ഉയർന്ന തോതിൽ നാശനഷ്ടമുണ്ടായ നിരവധി സ്ഥലങ്ങളിൽ ഒന്നാണ് മൊണാസ്ട്രി മാർക്കറ്റ്. 1948ലെ 207.49 മീറ്ററെന്ന സർവകാല റെക്കോർഡ് മറികടന്ന് നദിയിലെ ജലനിരപ്പ് ബുധനാഴ്ച വൈകീട്ട് നാലിന് 207.71 മീറ്ററായി ഉയർന്നതായി സർക്കാർ ഏജൻസികൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ...

0
മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ്...

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ക്രിസ് ഗെയ്ൽ

0
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക്...