Sunday, May 5, 2024 3:56 pm

പ്രളയദുരിതര്‍ക്ക് ധനസഹായം നൽകുന്നതില്‍ വീഴ്ച : കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രളയദുരിതര്‍ക്ക് ധനസഹായം സമയബന്ധിതമായി നല്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇത്തവണയെങ്കിലും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

2018 മഹാപ്രളയത്തിലെ ധനസഹായം ഇതുവരെ എല്ലാവര്‍ക്കും ലഭ്യമായിട്ടില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സർക്കാർ പ്രഖ്യാപിച്ച 10000 രൂപ ലഭിക്കാൻ അതിനേക്കാള്‍ വലിയ തുക ചെലവാക്കേണ്ട അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് സിപിഎം നേതാക്കളുടെ പ്രളയ ഫണ്ട് തട്ടിപ്പെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2020 ല്‍ 66 പേര്‍ മരിച്ച പെട്ടിമുടിയിലെ 20 ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഏറെ വൈകിയാണ് ലഭിച്ചത്. സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായം സര്‍ക്കാര്‍ തടഞ്ഞത്. 59 പേര്‍ മരിച്ച കവളപ്പാറയിലും 12 പേര്‍ മരിച്ച പുത്തുമലയിലും ഇതുവരെ പുനരധിവാസം പൂര്‍ത്തിയാക്കിയില്ല.

കേരളത്തില്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്തും നീര്‍ത്തടത്തോട് ചേര്‍ന്നും 5924 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്നിലൊന്നു പോലും നിയമാനുസൃതമല്ല. 2018ലെ മഹാപ്രളയത്തിനു ശേഷം പോലും 223 ക്വാറികള്‍ക്ക് പിണറായി സര്‍ക്കാര്‍ അനുമതി നൽകി.

2018 ലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്നതിന്റെ പരോക്ഷ കുറ്റസമ്മതം കൂടിയാണ് കഴിഞ്ഞ ദിവസം ഡാം തുറക്കലുമായി ബന്ധപ്പെട്ട് കെഎസ്ഇബി പുറപ്പെടുവിച്ച പ്രസ്താവനയെന്നും സുധാകാരന്‍ ചൂണ്ടിക്കാട്ടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാര്‍ട്ടിയിൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന് സിദ്ധിഖ് : ഔദ്യോഗിക സ്ഥാനത്തുള്ളവര്‍ പ്രതിസന്ധി സൃഷ്ടിച്ചെന്ന് രാഘവൻ

0
കോഴിക്കോട്: കെപിസിസി യോഗത്തിൽ എം കെ രാഘവൻ തനിക്കെതിരെ വിമർശനം നടത്തിയെന്ന...

നരിയാപുരം പെല്ലൂർകാവ് ഭഗവതീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാവാർഷികവും തുടങ്ങി

0
കൈപ്പട്ടൂർ : നരിയാപുരം പെല്ലൂർകാവ് ഭഗവതീ ക്ഷേത്രത്തിലെ  ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാവാർഷികവും...

അങ്കമാലിയിൽ വയോധികനെ കാണാനില്ല

0
അങ്കമാലി : പുലിയനം ശ്രീനിലയത്തിൽ വിജയനെ ഈ മാസം ഒന്നാം തീയതി...

കുട്ടികള്‍ക്കായുള്ള പോഷകാഹാരങ്ങളിലെ ഉയര്‍ന്ന അളവിലെ പഞ്ചസാര ഫാറ്റി ലിവറിന് കാരണമാകുമെന്ന് വിദഗ്ധര്‍

0
ഇന്ത്യയില്‍ കുട്ടികള്‍ക്കായുള്ള പോഷകാഹാര ഉത്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നുണ്ടെന്ന് അടുത്തിടെയാണ്...