മദ്യം കലര്‍ത്തി ഐസ്​ക്രീം വില്‍പന ; കഫേ അടച്ചുപൂട്ടി ഭക്ഷ്യ സുരക്ഷാ വിഭാഗം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കോയമ്പത്തൂര്‍ നഗരത്തില്‍ ​മദ്യം കലര്‍ത്തിയ ഐസ്​ക്രീം വില്‍പന നടത്തിയിരുന്ന സ്ഥാപനം ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്​ഥര്‍ അടച്ചുപൂട്ടി മുദ്രവെച്ചു. കോയമ്പത്തൂര്‍ ലക്ഷ്​മി മില്‍സ്​ ജംഗ്​ഷനിലെ വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ‘റോളിങ്​ ഡഫ്​ കഫേ’ എന്ന വില്‍പന കേന്ദ്രത്തിനെതിരെയാണ്​ നടപടി.

പ്രസ്​തുത കേന്ദ്രത്തില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കലര്‍ത്തിയ ​ഐസ്​ ക്രീമുകള്‍ വില്‍പന നടത്തുന്നതായി തമിഴ്​നാട്​ ആരോഗ്യ വകുപ്പ്​​ മന്ത്രി എം.സുബ്രമണ്യത്തിന്​ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്​ഥാനത്തില്‍ റെയ്​ഡ്​ നടത്താന്‍ മന്ത്രി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്​ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന്​​ കോയമ്പത്തൂര്‍ ജില്ല ഭക്ഷ്യ സുരക്ഷ ഓഫീസര്‍ തമിഴ്​ശെല്‍വന്റെ നേതൃത്വത്തിലുള്ള സംഘമാണ്​ പരിശോധന നടത്തിയത്​.

സ്​ഥാപനത്തില്‍നിന്ന്​ മദ്യകുപ്പികളും കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്​തുക്കളും കണ്ടെടുത്തു. ​വൃത്തിഹീനമായി കിടന്നിരുന്ന കേന്ദ്രത്തില്‍ മദ്യം കലര്‍ത്തി ഐസ്​ക്രീം നിര്‍മിച്ചിരുന്നതായും കണ്ടെത്തി. ഇതിന്റെ സാമ്പിളുകളും ശേഖരിച്ചു. കടയുടെ ലൈസന്‍സും റദ്ദാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...