അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്കം ; 200-ഓളം പേരെ മാറ്റിപ്പാർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്കം. 2024-ൽ മേയ് 30-ന് സമാനമായ വിധത്തിൽ വെള്ളം പൊങ്ങിയിരുന്നു. 50 വർഷത്തിനിടെ ആദ്യമായി അപ്പർകുട്ടനാട്ടിൽ മേയ് മാസത്തിൽ വെള്ളംപൊങ്ങിയത് 2022-ലായിരുന്നു. 2023-ൽ മേയിൽ വെള്ളപ്പൊക്കം ഉണ്ടായില്ല. ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുമുണ്ട്. തിരുവല്ലയ്ക്ക് പടിഞ്ഞാറുള്ള ഗ്രാമീണ റോഡുകളിലെല്ലാം വെള്ളംകയറി. നവീകരണം നടക്കുന്ന പെരിങ്ങര റോഡിൽ പണികൾ താത്കാലികമായി നിർത്തി. ഗണപതിപുരം ജംഗ്ഷന്‍ കഴിഞ്ഞുള്ള ഭാഗത്ത് വെള്ളക്കെട്ടാണ്.

താലൂക്കിൽ 11 ദുരിതാശ്വാസക്യാമ്പുകളിലായി 200-ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. കൂടുതൽ ക്യാമ്പുകൾ തോട്ടപ്പുഴശ്ശേരി എംടിഎൽപിഎസ്, തിരുമൂലപുരം സെയ്ന്റ് തോമസ് സ്‌കൂൾ, കുറ്റൂർ ഗവ. സ്‌കൂൾ, നിരണം സെയ്ന്റ് ജോർജ് യുപിഎസ്, കുമ്പനാട് ഗേൾസ് സ്‌കൂൾ, ഇരവിപേരൂർ പഞ്ചായത്ത് സാംസ്‌കാരികനിലയം, തോട്ടപ്പുഴശ്ശേരി ചെറുപുഷ്പം എൽപിഎസ്, വേങ്ങൽ ദേവമാതാ ഓഡിറ്റോറിയം, നിരണം മുകളടി യുപിഎസ്, ഇടിഞ്ഞില്ലം എൽപിഎസ്, പടിഞ്ഞാറ്റുശ്ശേരി ഗവ. എൽപിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...