മ​ഴ​ക്കെ​ടു​തിയിൽ ഇ​ടു​ക്കി ജി​ല്ല​യിൽ 130 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി: ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ഇ​തു​വ​രെ ന​ഷ്ട​പ്പെ​ട്ട​ത് മൂ​ന്നു പേ​രു​ടെ ജീ​വ​ൻ. മ​രം ഒ​ടി​ഞ്ഞു വീ​ണ് ര​ണ്ട് തോ​ട്ടം തൊ​ഴി​ലാ​ളി സ്ത്രീ​ക​ളും മ​രം ലോ​റി​ക്കു​മേ​ൽ വീ​ണ് യു​വാ​വു​മാ​ണ് മ​രി​ച്ച​ത്. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ 130 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. 121 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ഒ​ൻ​പ​ത് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ 14 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. ഇ​ടു​ക്കി -ഏ​ഴ്, ദേ​വി​കു​ളം -അ​ഞ്ച്, ഉ​ടു​ന്പ​ൻ​ചോ​ല- ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ താ​ലൂ​ക്കു​ക​ളി​ലും ക്യാ​ന്പ് തു​റ​ന്ന​ത്.

ഇ​ടു​ക്കി താ​ലൂ​ക്കി​ലെ ഏ​ഴു ക്യാ​ന്പു​ക​ളി​ൽ 45 കു​ടും​ബ​ങ്ങ​ളി​ലാ​യി 138 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. ദേ​വി​കു​ളം താ​ലൂ​ക്കി​ലെ അ​ഞ്ച് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ 27 കു​ടും​ബ​ങ്ങ​ളി​ലെ 83 പേ​രും മ​റ​യൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ 11 കു​ടും​ബ​ങ്ങ​ളി​ലെ 26 അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ 10 അം​ഗ​ങ്ങ​ളു​ണ്ട്. ഇ​ടു​ക്കി താ​ലൂ​ക്കി​ൽ 45 വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ഇ​തി​ൽ 43 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ര​ണ്ട് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ 24 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും നാ​ലു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ദേ​വി​കു​ളം താ​ലൂ​ക്കി​ൽ 24 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ര​ണ്ട് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു.

ഉ​ടു​മ്പൻ​ചോ​ല താ​ലൂ​ക്കി​ൽ 23 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​തി​ൽ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പീ​രു​മേ​ട് താ​ലൂ​ക്കി​ൽ എ​ട്ട് വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ൽ ഇ​തു വ​രെ 5.48 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ. 350.8 ഹെ​ക്ട​റി​ലാ​യി 3218 ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ചു. 89.74 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം ഉ​ടു​ന്പ​ൻ​ചോ​ല -36, ദേ​വി​കു​ളം – 114.2, പീ​രു​മേ​ട്- 135.9, ഇ​ടു​ക്കി – 78.2 തൊ​ടു​പു​ഴ – 84.4 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ഓ​രോ താ​ലൂ​ക്കു​ക​ളി​ലും പെ​യ്ത​ത്. ഇ​ടു​ക്കി ഡാ​മി​ൽ 2342 അ​ടി​യും മു​ല്ല​പ്പെ​രി​യാ​റി​ൽ 128.4 അ​ടി​യു​മാ​ണ് ജ​ല​നി​ര​പ്പ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജി​ല്ല​യി​ൽ ഇ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...