അരളിപ്പൂവ് കഴിക്കരുതെന്ന മുന്നറിയിപ്പ് സന്ദേശവുമായി പൂക്കച്ചവടക്കാർ

For full experience, Download our mobile application:
Get it on Google Play

അടൂർ : അരളിപ്പൂവ് കഴിക്കരുതെന്ന മുന്നറിയിപ്പ് സന്ദേശവുമായി പൂക്കച്ചവടക്കാർ. പൂവ് നിറച്ച കവറിന് പുറത്ത് ‘അരളിപ്പൂ കഴിക്കരുത് ‘ എന്ന് എഴുതിവെക്കുകയാണ് പലകച്ചവടക്കാരും.  പൊതുവേ അരളിപ്പൂവിന്റെ വിൽപ്പന കേരളത്തിൽ കുറഞ്ഞു. ഇതിൽ വിഷാംശമുണ്ടെന്ന് അറിഞ്ഞതോടെയാണ് കച്ചവടം കുറഞ്ഞതെന്ന് കച്ചടവക്കാർ തന്നെ പറയുന്നു. മേയ് ആദ്യവാരം ഹരിപ്പാട്ട് അരളിപ്പൂവ് ഉള്ളിൽച്ചെന്ന്‌ യുവതി മരിച്ചിരുന്നു. അടൂർ ഭാഗത്ത് ഒരു കറവപ്പശുവും കുട്ടിയും ചത്തു. ഈ രണ്ട് സംഭവങ്ങൾക്കുശേഷം കേരളത്തിൽ പൊതുവേ അരളിപ്പൂ കച്ചവടത്തിൽ ഭീമമായ കുറവ് വന്നു.

ആഴ്ചയിൽ മുപ്പത് കിലോയും അതിന് പുറത്തും അരളിപ്പൂ വിറ്റുകൊണ്ടിരുന്ന കടകളിൽ ഇപ്പോൾ വലിയ കുറവാണ് വന്നിരിക്കുന്നത്. രണ്ടുകിലോ തികച്ച് പോയെങ്കിലായി. തെങ്കാശി, ശങ്കരമംഗലം, കോയമ്പത്തൂർ ഭാഗങ്ങളിൽനിന്നാണ് അരളിപ്പൂ കേരളത്തിലേക്ക് എത്തുന്നത്. അതിനിടെ വിഷാംശം അറിയുന്നതിന് പുറത്തുനിന്നുവരുന്ന അരളിപ്പൂവും കേരളത്തിൽ ലഭ്യമാകുന്ന അരളിപ്പൂവും പ്രത്യേക പരിശോധനയ്ക്ക് ആരോഗ്യവകുപ്പ് വിധേയമാക്കണമെന്ന് ഓള്‍ കേരള ഫ്ലവേഴ്സ് മർച്ചൻറ്‌സ്‌ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.പ്രേംകുമാർ ആവശ്യപെടുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...