നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നാറാണംമൂഴി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന പൂച്ചെടി തൈ നടീൽ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് സുനിൽ കുമാർ തൈ നട്ടുകൊണ്ട് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷ ബീന ജോബി, ജനപ്രതിനിധികളായ ഉദയൻ സി.എം, ബിജു ഇ.വി, രവി എം.കെ, മറിയാമ്മ എന്നിവരും

ശാന്തമ്മ അനിൽകുമാർ, എബ്രഹാം വർഗീസ്, തോമസ് ജോർജ്, മഞ്ജു പി, മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ രജസ് ആർ, ജെയ്സൺ, ബഡ്സ് സ്കൂൾ അധ്യാപകൻ രതീഷ്, സുനിൽ കിഴക്കേച്ചെരുവിൽ എന്നിവരുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കർഷകരും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് മാതൃകാ പൂച്ചെടി തൈ നടീലും ഗുണഭോക്താക്കൾക്കുള്ള തൈ വിതരണവും നടന്നു. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് പൂകൃഷി വ്യാപിപ്പിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...