‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ; ആയിരങ്ങൾ അനിശ്ചിതത്വത്തിൽ

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന് ആളുകളുടെ പൗരത്വ സർട്ടിഫിക്കറ്റുകൾ കാനഡ ഫെഡറൽ സർക്കാർ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അയച്ച ഇമെയിൽ നോട്ടീസിലാണ് പൗരത്വ സർട്ടിഫിക്കറ്റുകൾ തിരികെ സമർപ്പിക്കാൻ കാനഡ സർക്കാർ നിർദേശം നൽകിയത്. കനേഡിയൻ പൂർവികരുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയവരുടെ അപേക്ഷാ ഫയലുകൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തിര നടപടി. അപേക്ഷകർ സമർപ്പിച്ച ചില രേഖകൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ളതല്ലെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് പൗരത്വ രജിസ്ട്രാർ പെഗ്ഗി സൺ ഒപ്പുവെച്ച കത്തിലൂടെ ഈ വിശദീകരണം നൽകിയിരിക്കുന്നത്.

2025 നവംബറിൽ പാർലമെന്റ് പാസാക്കിയ ബിൽ C-3 പ്രകാരമാണ് ‘ലോസ്റ്റ് കനേഡിയൻസ് ’ എന്നറിയപ്പെടുന്ന വിഭാഗത്തിന് പാരമ്പര്യ പൗരത്വത്തിന് അർഹത ലഭിച്ചത്. കാനഡയ്ക്ക് പുറത്തു ജനിച്ച ആദ്യ തലമുറക്കാർക്ക് മാത്രമായി പൗരത്വം പരിമിതപ്പെടുത്തിയ മുൻ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഈ പുതിയ നിയമം കൊണ്ടുവന്നത്. ഇതുവഴി ലോകമെമ്പാടുമുള്ള ഏകദേശം 4,075 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. പുതിയ ഭേദഗതിയോടെ അപേക്ഷകളുടെ എണ്ണം കുത്തനെ വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഒരിക്കൽ നൽകിയ പൗരത്വ സർട്ടിഫിക്കറ്റ് പിന്നീട് സസ്‌പെൻഡ് ചെയ്യുന്നത് വളരെ അപൂർവവും ആശങ്കാജനകവുമാണെന്ന് കുടിയേറ്റ നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

കാനഡയിൽ താമസമാക്കി ജോലി, പഠനം, മറ്റ് സർക്കാർ സേവനങ്ങൾ എന്നിവയ്ക്കായി ഈ പൗരത്വ രേഖകളെ ആശ്രയിച്ചിരുന്ന പലരും നിലവിൽ വലിയ അനിശ്ചിതത്വത്തിലാണ്. സസ്‌പെൻഷൻ നോട്ടീസ് ലഭിച്ച പലരും ഇപ്പോൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ബാധിക്കപ്പെട്ടവർക്ക് കൂടുതൽ തെളിവുകളും യഥാർത്ഥ രേഖകളും സമർപ്പിക്കാൻ അവസരം നൽകുമെന്നും യോഗ്യത തെളിയുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകുമെന്നും കാനഡ സർക്കാർ അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....