പാഴ്‌വസ്തുവിൽ നിന്ന് പൂക്കൾ വിരിഞ്ഞു ; ഒപ്പം പുഞ്ചിരിയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കരവിരുതുള്ള കൈകളിലൂടെ പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ കടന്നു പോയപ്പോൾ അവയ്ക്ക് പൂക്കളായും പൂമ്പാറ്റകളായും രൂപമാറ്റം സംഭവിച്ചു. പത്തനംതിട്ട നഗരസഭാ കുടുംബശ്രീ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികൾക്കായി പത്തനംതിട്ട നഗരസഭ കെ‌എസ്‌ഡബ്ല്യുഎം‌പി ഐ‌ഇ‌സി (KSWMP IEC) പ്രോഗ്രാമിന്റെയും സ്വച്ച് സർവേക്ഷന്റെയും ഭാഗമായി നടത്തിയ ‘വേസ്റ്റ് ടു ആർട്ട് ‘ പരിശീലന കളരി ആയിരുന്നു രംഗം. മാനസിക ശാരീരിക പരിമിതികളെ മറികടന്ന് ബഡ്‌സ് സ്കൂൾ അന്തേവാസികൾ കരവിരുതോടെ കലാപരമായ ഉത്പന്നങ്ങൾ നിർമിച്ചപ്പോൾ കണ്ടു നിന്നവരുടെയും സംഘാടകരുടെയും മനം നിറഞ്ഞു.

നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. സിന്ധു അനിൽ പരിശീലന കളരി ഉദ്‌ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. സജിനി മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീ. സഗീർ എ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. അൻസാർ മുഹമ്മദ്, കൗൺസിലർമാരായ ശ്രീ. നജീം രാജൻ, ഫാത്തിമ എസ്, അംബികാ വേണു, അമ്മിണി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലീൻ സിറ്റി മാനേജർ വിനോദ് എം പി സ്വാഗതവും KSWMP PIU എഞ്ചിനീയർ കൃതജ്ഞതയും രേഖപ്പെടുത്തി. പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കിയവർക്കുള്ള സമ്മാനദാനം വാർഡ് കൗൺസിലർ ശ്രീമതി. അമ്മിണി ടീച്ചർ നിർവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...