പെരുന്നാൾ ദിനത്തിൽ ഫലസ്തീൻ പതാക വീശി ; ജീവനക്കാരനെ പിരിച്ചുവിട്ട് വൈദ്യുതിവകുപ്പ്

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: പെരുന്നാൾ ദിനത്തിൽ ഫലസ്തീൻ പതാക വീശിയതിന് മുസ്‌ലിം ജീവനക്കാരനെ പിരിച്ചുവിട്ട് യുപി വൈദ്യുതി വകുപ്പ്. സഹാറൻപൂർ ജില്ലയിലെ കൈലാശ്പൂർ പവർ ഹൗസിലെ താത്കാലിക ജീവനക്കാരൻ സാഖിബ് ഖാനെതിരെയാണ് നടപടി. പതാക വീശിയത് ദേശവിരുദ്ധ പ്രവൃത്തിയെന്ന് ആരോപിച്ചാണ് നടപടി. മാർച്ച് 31ന് പെരുന്നാൾ നമസ്കാരത്തിന് ശേഷം സാഖിബ് ഉൾപ്പെടെയുള്ളവർ ഫലസ്തീന് ഐക്യദാർഢ്യം അർപ്പിച്ച് പതാക വീശുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണ് പുറത്താക്കൽ. ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധത്തിൽ 70 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ജീവനക്കാരന്റെ നടപടി ദേശവിരുദ്ധമാണെന്നും അതാണ് നടപടിക്കു കാരണമെന്നും വൈദ്യുതി വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ സഞ്ജീവ് കുമാർ അവകാശപ്പെട്ടു. ‘കൈലാശ്പൂർ പവർഹൗസിലെ താത്കാലിക ജീവനക്കാരനായ സാഖിബ് ഖാൻ പെരുന്നാൾ നമസ്കാരത്തിന് ശേഷം ഫലസ്തീൻ പതാക വീശുകയും ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു’ എന്ന് കുമാർ പറഞ്ഞു. ‘ഇക്കാര്യം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുകയും ഇതൊരു ദേശവിരുദ്ധ പ്രവൃത്തിയായി പരി​ഗണിച്ച് അടിയന്തിര നടപടി സ്വീകരിക്കുകയുമായിരുന്നു. ബന്ധപ്പെട്ട കരാർകമ്പനിക്ക് ഒരു കത്ത് എഴുതുകയും ഖാനെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശിക്കുകയും ചെയ്തു’ എന്നും കുമാർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...