പെരുനാട് പഞ്ചായത്തില്‍ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമൂഹത്തിലെ ആശ്രയമില്ലാത്തവരും ഇതുവരെ ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളില്‍ ഉള്‍പ്പെട്ടില്ലാത്തവരുമായ അതിദരിദ്ര്യരെ കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വാര്‍ഡുതല ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് പെരുനാട് പഞ്ചായത്തില്‍ തുടക്കമായി. മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ വിവിധ വാര്‍ഡുതല ഫോക്കസ്ഗ്രൂപ്പ് ചര്‍ച്ചകള്‍ ജില്ലാകളക്ടര്‍ ഡോ.ദിവ്യഎസ്അയ്യര്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അഗതികളും അശരണരുമായ ആളുകളെ കണ്ടെത്തി അവര്‍ക്ക് സൂക്ഷ്മസംരംഭങ്ങളിലൂടെ അതിജീവനത്തിനുള്ള വഴി ഒരുക്കുന്നത് മഹത്തരമായ കര്‍മമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ സുമേഷ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി മുഖ്യപ്രഭാഷണം നടത്തി. വൈസ്പ്രസിഡന്റ് ഡി. ശ്രീകല, അംഗങ്ങളായ മോഹിനി വിജയന്‍, എം.എസ്. ശ്യാം, അജിതറാണി, മഞ്ജുപ്രമോദ്, കില ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വി.കെ.രാജഗോപാല്‍, റിസോഴ്സ്പേഴ്സണ്‍ എന്‍.ബാലകൃഷ്ണപിള്ള, സെക്രട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അട്ടത്തോട് ഗിരിജന്‍ കോളനി ഊരുമൂപ്പന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...