സില്‍വര്‍ലൈന്‍ പദ്ധതി – കേരളത്തിലെ ഭാവി തലമുറയെപ്പോലും കടക്കെണിയിലാക്കും : മോന്‍സ് ജോസഫ് എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷം കോടിയിലധികം രൂപ ചെലവ് വരുന്ന പരിസ്ഥിതിക്കും കേരളത്തിനും വിനാശകരമായ സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തില്‍ ജനിക്കുവാന്‍ പോകുന്ന കുട്ടികള്‍ അടക്കം ഭാവിതലമുറയെപ്പോലും കടക്കെണിയിലാക്കുമെന്ന് കേരളാ കോണ്‍ഗ്രസ് (ജോസഫ്) എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.

സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്‍റെ ഭാഗമായി ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെപ്പോലെ ഏറ്റവും ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് മതിയായ സാദ്ധ്യതാ പഠനങ്ങളോ പരിസ്ഥിതി ആഘാത പഠനങ്ങളോ നടത്താതെ നടപപ്പിലാക്കുവാന്‍ പോകുന്ന പദ്ധതിക്ക് പിന്നില്‍ പിണറായി സര്‍ക്കാരിന്‍റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.

സ്വന്തം പാര്‍ട്ടിയിലുള്ളവരും ഘടകകക്ഷി അംഗങ്ങളും പ്രതിപക്ഷവും തള്ളിപ്പറയുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഇന്ത്യയുടെ മേട്രോമാനായി അറിയപ്പെടുന്ന ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ള പൊതുജനസമൂഹം തമസ്കരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ഭരണകാലത്ത് പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത നിരവധി അഴിമതി പദ്ധതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സില്‍വര്‍ ലൈന്‍ പദ്ധതിയും ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിന്‍റെ മരണ പദ്ധതിയായ ഇതിനെതിരെ യു.ഡി.എഫ് ജനങ്ങളെ അണിനിരത്തി വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു.  എം.പി മാരായ ആന്‍റോ ആന്‍റണി, അടൂര്‍ പ്രകാശ്, ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, പന്തളം സുധാകരന്‍, എ. ഷംസുദ്ദീന്‍, പി. മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മലേത്ത് സരളാദേവി, ഘടകകക്ഷി നേതാക്കളായ റ്റി.എം ഹമീദ്, അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സനോജ് മേമന, കെ.ഇ അബ്ദുള്‍ റഹ്മാന്‍, സമദ് മേപ്രത്ത്, ജോസഫ് എം. പുതുശ്ശേരി, ജേക്കബ് തോമസ്, തങ്കമ്മ രാജന്‍, ഇ.കെ ഗോപാലന്‍, വെള്ളൂര്‍ വിക്രമന്‍, അനീഷ് വരിക്കണ്ണാമല, കെ. റെയില്‍ വിരുദ്ധ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...