തിരുവനന്തപുരം : പായ്ക്ക് ചെയ്യാതെ ചില്ലറയായി വിൽക്കുന്ന മധുരപലഹാരങ്ങളുടെ ഉത്പാദന തീയതിയും (Mfg Date) പരമാവധി ഉപയോഗിക്കാനാകുന്ന തീയതിയും (Expiry Date) ഇനി മുതൽ നിർബന്ധമായും രേഖപ്പെടുത്തണം. കേരളാ ഫുഡ് ആന്‍ഡ് സേഫ്ടി വിഭാഗത്തിന്റെയാണ് ഉത്തരവ്. ജൂൺ മുതൽ പരിശോധനകൾ നടത്തി ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
2020 ജൂൺ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പായ്ക്ക് ചെയ്ത് വിൽക്കുന്നവയിൽ പായ്ക്കറ്റിൽ തന്നെ ഈ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം. മധുരപലഹാരങ്ങളുടെ പരമാവധി ഉപയോഗിക്കാനാകുന്ന തീയതി കണക്കാക്കാനുള്ള മാർഗനിർദ്ദേശം (Guidance Note on Safety and Quality of Traditional Milk Products) വെബ്സൈറ്റിൽ ലഭ്യമാണ്.
ലിങ്ക് – https://fssai.gov.in/upload/uploadfiles/files/Guidance_Note_Milk_Products_24_02_2020.pdf .