വാര്‍ത്തകള്‍ക്ക് പിന്നാലെ പ്ലാച്ചേരി പാലത്തിന്‍റെ കൈവരികള്‍ അറ്റകുറ്റപ്പണി നടത്തി പൊതുമരാമത്ത് വകുപ്പ്

For full experience, Download our mobile application:
Get it on Google Play

റാന്നി : വാര്‍ത്തകള്‍ക്ക് പിന്നാലെ പ്ലാച്ചേരി പാലത്തിന്‍റെ കൈവരികള്‍ അറ്റകുറ്റപ്പണി നടത്തി പൊതുമരാമത്ത് വകുപ്പ്.പ്ലാച്ചേരി എരുമേലി റോഡിലെ പ്ലാച്ചേരി വനം സ്റ്റേഷന് സമീപത്തെ പാലത്തിന്‍റെ തകര്‍ന്ന കൈവരിയാണ് പുനരുദ്ധരിച്ചത്. ദീര്‍ഘനാളായി പ്രധാന റോഡിലെ പാലത്തിന്റെ കൈവരി തകർന്നു കിടക്കുകയാരുന്നു. പരാതികള്‍ ഉന്നയിച്ചിട്ടും പരിഹാരമില്ലാതെ കിടന്നതാണ് പുനരുദ്ധരിച്ചത്. ഇവിടെ പല അപകടങ്ങൾ ഉണ്ടായിട്ടും ഈ സ്ഥിതി തുടരുകയായിരുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയോടു ചേര്‍ന്ന് എരുമേലി റോഡിന്‍റെ ആരംഭത്തിലാണ് വീതി കുറഞ്ഞ ഈ പാലം സ്ഥിതി ചെയ്യുന്നത്.

ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച പ്ലാച്ചേരി-എരുമേലി റോഡിലെ പാലം കോട്ടയം പത്തനംതിട്ട ജില്ലാ അതിര്‍ത്തിയിലാണ്. ശബരിമല സീസൺ ആരംഭിക്കുന്നതിനു മുൻപ് നടക്കുന്ന അറ്റകുറ്റ പണിയിൽ ഈ പാലത്തിന്റെ കൈവരി ഉയരത്തിൽ കെട്ടി സുരക്ഷ ഒരുക്കണം എന്ന ആവശ്യമുയര്‍ന്നിട്ടും അവഗണിച്ചതോടെ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ശബരിമല സീസൺ സമയത്തു തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം നഷ്ടമായി പാലത്തില്‍ ഇടിച്ചിരുന്നു. അന്ന് കൈവരി ഉള്ളത് കൊണ്ട് വാഹനം തോട്ടിലേക്ക് മറിയാതെ രക്ഷപെട്ടിരുന്നു. കഴിഞ്ഞ സീസൺ സമയത്തു പാലത്തിന്റെ ഇരുവശത്തും മരക്കമ്പുകള്‍ കുഴിച്ചിട്ടു കയർ വലിച്ചു കെട്ടിയാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. ശബരിമല സീസൺ ആരംഭിക്കുമ്പോൾ വലിയ തിരക്കുള്ള റോഡ് ആണിത്. എരുമേലിക്ക് പോകുന്ന വാഹങ്ങളും സംസ്ഥാനപാത വഴി വരുന്ന വാഹനങ്ങളും ഈ വഴി ആണ് വരിക. രണ്ടു വലിയ വാഹനങ്ങള്‍ വന്നാൽ തിരിഞ്ഞു പോകാൻ ബുദ്ധിമുട്ടാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...