അടൂരിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ നഗരസഭ ആരോഗ്യ വിഭാഗo പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

അടൂര്‍: നഗരസഭ പരിധിയിലെ ഏഴ് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. ടൗണിലെ ലാല്‍സ് റസിഡന്‍സി, ഒലീവ് ഹോട്ടല്‍, ഹോട്ടല്‍ ഡയാന. അല്‍ഫറൂജ് ഹോട്ടല്‍, ഓലപ്പന്തല്‍, മാമന്റെ ചായക്കട എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ മാംസം, എണ്ണ, ഉച്ച ഊണിന് ഉപയോഗിക്കുന്ന വിധ തരം കറികള്‍ എന്നിവയാണ് പിടികൂടിയത്.

പല ഭക്ഷണങ്ങളും മുടാതെയും പ്ലാസ്റ്റിക് കവറുകളിലുമാണ് വെച്ചിരുന്നതെന്ന് പരിശോധനയ്ക്കു നേതൃത്വം നല്‍കിയ ആരോഗ്യ വിഭാഗം ക്ലീന്‍ സിറ്റി മാനേജന്‍ വി.പി.അജിത്ത് പറഞ്ഞു. മൊത്തം 10 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം കണ്ടെത്തിയ ഹോട്ടലുകള്‍ക്ക് പിഴയീടാക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. പാര്‍ട്ടിക്കാര്‍ക്ക് പിരിവു കൊടുക്കാത്തതിനാല്‍ ആരോഗ്യ വിഭാഗം അധികൃതരെ കൊണ്ട് റെയ്ഡ് പ്രഹസനം നടത്തുകയായിരുന്നുവെന്നാണ് ഉടമകളുടെ ആരോപണം.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജൂനിയര്‍ എച്ച്‌.ഐമാരായ അനീഷാ, കവിത, മിനി,ആരോഗ്യ വകുപ്പ് ജീവനക്കാരായ സജീവ് അനില്‍കുമാര്‍, എന്‍.അഖില്‍ എന്നിവര്‍ പരിരോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കും. പഴകിയ ഭക്ഷണം വില്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും നഗരസഭ ആരോഗ്യ സ്റ്റാഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണം തുണ്ടില്‍ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...