കോന്നി: അട്ടത്തോട് ആദിവാസി സ്കൂളിലെ കുട്ടികളോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും അവഗണന. 2022 ജൂൺ മുതൽ മാർച്ച് വരെ ഭക്ഷണത്തിനും മറ്റ് അനുബന്ധ ആവശ്യത്തിന് കൊടുത്തത് ഒരു ലക്ഷം രൂപയാണ്. 53 കുഞ്ഞുങ്ങൾ ആണ് ഇവിടെ ഉള്ളത്. പ്രഭാത ഭക്ഷണം മുതൽ കുഞ്ഞുങ്ങൾക്ക് കൊടുക്കണം. സ്കൂൾ വണ്ടി ഓടുന്നതിന് നാളിതുവരെ ഏകദേശം 2 മുക്കാൽ ലക്ഷം രൂപയാണ് കൊടുത്തിട്ടുള്ളത്. കുഞ്ഞുങ്ങളുടെ മെനു ആഴ്ചയിൽ മൂന്ന് ദിവസം ചിക്കൻ മുട്ട എന്നിവയൊക്കെയാണ്. അട്ടത്തോട് ആദിവാസി കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിനോട് പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ഈ അവഗണന ന്യായീകരിക്കാൻ പറ്റാത്ത കാര്യമാണ്. എന്നാൽ പെരുനാട്ടിൽ പ്രവർത്തിക്കുന്ന 16 കുട്ടികൾ മാത്രമുള്ള ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിനായി നാലുലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. ഈ ഹോസ്റ്റൽ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പിതാവ് നടത്തുന്നതാണ്. ഈ വിഷയത്തിൽ അട്ടത്തോട് ഗ്രാമപഞ്ചായത്ത് അംഗം മൗനം പാലിക്കുകയാണ് എന്നുള്ളതാണ് സത്യം. ആദിവാസി കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിനോട് ഇത്ര അവഗണന കാണിക്കുന്നത് ഈ സ്കൂളിലെ ജോലി ചെയ്യുന്ന പല ആളുകൾക്കും ശമ്പളം വരെ മുടങ്ങിയിട്ട് നാളുകളായി. ഇത്തരത്തിലുള്ള പ്രതിസന്ധിയിൽ കൂടിയാണ് സ്കൂളും ജോലിക്കാരും കടന്നു പോകുന്നത്. പെരുനാട് ഗ്രാമപഞ്ചായത്തുo വാർഡ് അംഗവും അടിയന്തരമായി വിഷയം പരിഹരിക്കുവാൻ മുൻകൈ എടുക്കണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായിട്ട് മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























