ആഹാരം കഴിച്ച് എത്ര സമയത്തിനുള്ളിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടാവും ; അറിഞ്ഞിരിക്കണം

For full experience, Download our mobile application:
Get it on Google Play

ബാക്ടീരിയ സാന്നിദ്ധ്യമുണ്ടെങ്കിൽ ഷവർമ മനുഷ്യന്റെ ജീവനെടുക്കുന്ന വിഷമായേക്കും. ഷവർമയെ വിഷമയമാക്കുന്നത് പഴകിയ മാംസത്തിൽ വ്യാപിക്കുന്ന സ്റ്റഫൈലോ കോക്കസ് ബാക്ടീരിയയാണ്. ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ള മാംസം എത്ര വലിയ തീയിൽ വേവിച്ചാലും ബാക്ടീരിയ മാത്രമേ നശിക്കൂ. ആഹാരത്തിലെ വിഷാംശം നിലനിൽക്കും. കൈകാര്യം ചെയ്യുന്നവരുടെ കൈകളിൽ സ്റ്റഫൈലോകോക്കസിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും ഭക്ഷണം വിഷമയമാകും. ബാക്ടീരിയ കലർന്ന ഭക്ഷണം കഴിച്ചാൽ രണ്ടുമുതൽ ആറ് മണിക്കൂറിനകം ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാകും. ഷവർമ കഴിച്ച് രണ്ടോ മൂന്നോ ദിവസത്തിനു ശേഷം ഭക്ഷ്യവിഷബാധയുണ്ടായാൽ കുറ്റം ഷവർമയുടെ മേൽ കെട്ടിവെയ്ക്കരുതെന്ന് സാരം.

ഷവർമയ്‌ക്കൊപ്പം വിളമ്പുന്ന മയണൈസിലും മാരക ബാക്ടീരിയകളുണ്ടാവാം. മുട്ടത്തോടിലുള്ള സാൽമൊണല്ല ബാക്ടീരിയയാണ് വില്ലൻ. മയണൈസ് തയ്യാറാക്കാൻ മുട്ടപൊട്ടിക്കുമ്പോൾ ബാക്ടീരിയ വെള്ളയിലേക്ക് കലരുന്നു. ഈ മുട്ട ചേർത്ത മയണൈസ് പാകം ചെയ്യാത്ത വിഭവമായതിനാൽ വിഷബാധ സാദ്ധ്യത നൂറിരട്ടിയാകും. മയണൈസ് പ്രോട്ടീൻ സമ്പന്നമായതിനാലും ബാക്ടീരിയ വേഗത്തിൽ വ്യാപിക്കും. റസ്റ്റോറന്റുകളും ഹോട്ടലുകളും ഫുഡ് ട്രക്കുകളും തലേന്നത്തെ മയണൈസ് ഫ്രിഡ്ജിൽ വെച്ച് പിറ്റേന്ന് വിളമ്പാറുണ്ട്. ഇത് കൂടുതൽ അപകടകരമാണ്. ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പച്ചമുട്ട ചേർത്ത മയണൈസ് നിരോധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...