ഭക്ഷ്യസംസ്‌കരണം ; കേന്ദ്രം നല്‍കിയ ലക്ഷ്യം മറികടന്ന് കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭക്ഷ്യസംസ്‌കരണ ചെറുയൂണിറ്റുകളില്‍ കേന്ദ്രം നല്‍കിയ ലക്ഷ്യം മറികടന്ന് കേരളം. ഒരു സാമ്പത്തികവര്‍ഷത്തിനുള്ളില്‍ 2500 യൂണിറ്റുകള്‍ തുടങ്ങാനായിരുന്നു ലക്ഷ്യം. 2548 സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടങ്ങിയത്. കേരളമടക്കം മൂന്നു സംസ്ഥാനങ്ങളാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്.
ഗ്രാമീണ ഉപജീവനദൗത്യത്തിന്റെ ഭാഗമായി സ്വാശ്രയകൂട്ടായ്മകളുടെ സൂക്ഷ്മസംരംഭങ്ങളിലും കേരളം ലക്ഷ്യം മറികടന്നു. 3000 യൂണിറ്റുകളായിരുന്നു ലക്ഷ്യം. 3087 യൂണിറ്റുകള്‍ ഗ്രാമീണമേഖലയിലും 39 നഗര ഉപജീവനദൗത്യത്തിനു കീഴിലും പൂര്‍ത്തിയാക്കി. സൂക്ഷ്മ ഭക്ഷ്യസംസ്‌കരണസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രപദ്ധതിയാണ് പി.എം.എഫ്.എം.ഇ. പത്തുലക്ഷം രൂപവരെ മൂലധന സബ്സിഡി ലഭിക്കും.

2023-2024 സാമ്പത്തികവര്‍ഷത്തില്‍ 2548 വായ്പകളാണ് വ്യക്തിഗത സംരംഭങ്ങള്‍ക്കായി വ്യവസായവകുപ്പിനു കീഴിലുള്ള കേരള ഇന്‍ഡസ്ട്രിയില്‍ പ്രമോഷന്‍ ബ്യൂറോ അനുവദിച്ചത്. 29 വായ്പകള്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ക്കും നല്‍കി. ഇതോടെ, രാജ്യത്ത് സൂക്ഷ്മ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളുടെ റാങ്കിങ്ങില്‍ മൂന്നാംസ്ഥാനത്ത് കേരളമെത്തി. 52 കോടിരൂപ കേന്ദ്ര സബ്സിഡി ലഭിച്ചു. 13 കോടി സംസ്ഥാനവും അനുവദിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് പ്രസിഡന്റിനെതിരായ അധിക്ഷേപം : പത്തനംതിട്ടയില്‍ നാളെ പ്രതിഷേധ മാർച്ചും യോഗവും

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച...

കെഎസ്ആർടിസി ബസിന് നേരെ ഉണ്ടായ മുട്ടയേറ് ഗൗരവത്തോടെ കാണുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

0
ബെംഗളൂരു : ബെംഗളൂരു സിറ്റിയോടു ചേര്‍ന്നിട്ടുളള ബിഡദിയില്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെ...

ഹൈവേകളിൽ സുരക്ഷ ശക്തമാക്കുന്നു; 10 മിനിറ്റ് സമയപരിധി പാലിക്കാത്ത ആംബുലൻസുകൾക്ക് 10,000 രൂപ പിഴ

0
ന്യൂഡല്‍ഹി: ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശവുമായി ദേശീയപാത...