കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥനും ഡ്രൈവർക്കും മർദനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാടിൽ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥനും ഡ്രൈവർക്കും മർദനം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ബാലുശേരി സർക്കിൾ ഓഫീസർ പി.ജി. ഉൻമേഷിനും ഡ്രൈവർ പ്രമോദിനുമാണ് മർദനമേറ്റത്. ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഭക്ഷണ സാമ്പിളുകൾ പാളയത്തെ ഓഫീസിലേക്ക് നൽകാനായി വകുപ്പ് വാഹനത്തിൽ പോവുമ്പോഴാണ് സംഭവം. എതിർദിശയിൽ വന്ന കാർ യാത്രക്കാരനായ ചേവായൂർ സ്വദേശി സജീവ് രാജാണ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് മർദിക്കുകയും കാറിന്റെ ജനൽ അടിച്ചുതകർക്കുകയും ചെയ്തത്.

സംഭവത്തിൽ ഇരുവർക്കും പരിക്കേറ്റു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ ആരൊക്കെയാണെന്നും സംഭവത്തിന്റെ കൃത്യമായ സാഹചര്യമെന്തെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...